SignIn
Kerala Kaumudi Online
Sunday, 20 September 2026 3.47 PM IST

തറയിലല്ല, വീട് വയ്ക്കുന്നത് മരങ്ങൾക്ക് മുകളിൽ; കൊറോവായ് ജനത ഇങ്ങനെ താമസിക്കാൻ ഒരു കാരണമുണ്ട്

home
പ്രതീകാത്മകചിത്രം

ലോകമെമ്പാടും ഇപ്പോഴും ജനങ്ങൾ അധികമറിയാത്ത നിരവധി ഗോത്രവർഗങ്ങളുണ്ട്. അത്തരത്തിൽ ഒരു സമൂഹമാണ് ഇന്തോനേഷ്യയിലെ പപ്പുവ മേഖലയിലെ മഴക്കാടുകളിൽ കഴിയുന്ന കൊറോവായ് ജനത. മഴക്കാടുകൾക്കുള്ളിൽ പ്രകൃതിയോട് ചേർന്നാണ് കൊറോവായ് സമൂഹത്തിന്റെ ജീവിതം. ഈ സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ഇവരുടെ വീടുകളാണ്. മരങ്ങൾക്ക് മുകളിലാണ് ഇവർ വീട് നിർമിക്കുന്നത്.

ഉയരമുള്ള മരങ്ങൾക്ക് മുകളിലാണ് വീട് നിർമ്മാണം. ഏകദേശം 10 മുതൽ 50 മീറ്റർ വരെ ഉയരത്തിലായിരിക്കും ചില വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. പ്രദേശത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും ജീവിതസാഹചര്യങ്ങളുമാണ് ഇത്തരത്തിലുള്ള വീടുകളുടെ നിർമാണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

കാടിനുള്ളിലെ ജീവജാലങ്ങളിൽ നിന്നും വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനാണ് ഉയരത്തിലുള്ള വീടുകൾ ഇവർ നിർമിക്കുന്നത്. വനത്തിൽനിന്ന് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. മരത്തടികൾ, ഇലകൾ, വള്ളികൾ തുടങ്ങിയവയാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

തടി കൊണ്ടുള്ള ഏണികളോ മരഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച പടികളോ വഴിയാണ് വീടുകളിലേക്ക് കയറുന്നത്. വേട്ടയാടലും കാട്ടിൽനിന്ന് ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങളെ ആശ്രയിച്ചുള്ള ജീവിതവുമാണ് കൊറോവായ് ജനതയുടേത്. ഇവരുടെ വീടുകളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്രയും ഉയരത്തിൽ വീടുകൾ എങ്ങനെ നിർമിക്കുന്നു, എങ്ങനെ ഇതിൽ ജീവിക്കുന്നു തുടങ്ങിയവ കാഴ്ചക്കാരിൽ വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്.

English Summary

The Korowai people of Indonesia’s Papua region are known for building homes high above the ground, often on trees in the middle of dense rainforests. Their unique way of living and elevated homes have attracted widespread attention on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOROWAI PEOPLE, TREE HOUSES, KOROWAI TRIBE, INDONESIA PAPUA, TREE HOUSE VILLAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY