സ്‌മാർട്‌ഫോണുകൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. അതൊന്ന് കൈവിട്ട് താഴെവീണാലോ, വഴുതിപ്പോയാലോ ജീവൻ പോയ വെപ്രാളമാകും മിക്കവർക്കും. അത്രത്തോളം മൊബൈലിൽ നമ്മൾ പലരും ജീവിതം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള മൊബൈൽ ഫോൺ ഭൂമിയുടെ ഏറെ മുകളിൽ നിന്നും വീണെങ്കിലോ? പൊടിപോലും ബാക്കിയുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ ഇക്കാര്യത്തിൽ അത്ഭുതകരമായ ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൈനോഷീൽഡ് എന്ന മൊബൈൽ കെയ്സ് കമ്പനി.
റൈനോഷീൽഡ് കമ്പനിയും യുകെ എയറോസ്‌പേസ് കമ്പനിയായ സെന്റ് ഇൻടു സ്‌പേസും ചേർന്നാണ് ഈ ഗിന്നസ് റെക്കോഡ് നേടിയിരിക്കുന്നത്. ഒരു ബലൂണിൽ ഭൂമിയിൽ നിന്നും ഒരു ലക്ഷം അടി ഉയരത്തിൽ സ്ട്രാറ്റോസ്‌ഫിയറിലേക്ക് റൈനോഷീൽഡിന്റെ കെയ്സിലുള്ള സ്‌മാർട്‌ഫോൺ അയച്ചു. ശേഷം സ്വീഡന്റെ വടക്കുഭാഗത്തേക്ക് ഫോൺ താഴേക്കിട്ടു. ജൂൺ 24ന് സ്വീഡനിലെ കിരുനയിൽ നിന്നും ഫോൺ കണ്ടെത്തി. 30607 മീറ്റർ ഉയരത്തിൽ നിന്നാണ് ഫോൺ വീണതെങ്കിലും ഒരു കുഴപ്പവും അതിനുണ്ടായിരുന്നില്ല.
റൈനോഷീൽഡ് പുറത്തിറക്കിയ എയർഎക്‌സ് ഫോൺകെയ്സിലാണ് ഫോൺ ഉണ്ടായിരുന്നത്. വീഴ്‌ചയുടെ ആഘാതം കുറയ്‌ക്കുന്നതിനും പുനഃരുപയോഗത്തിനും സഹായിക്കുന്ന വസ്‌തുക്കൾകൊണ്ടാണ് എയർഎക്‌സ് ഫോൺ കെയ്സ് നിർമ്മിച്ചിരുന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കുന്നതിന് പാരച്യൂട്ടില്ലാതെ ഫോൺ കെയ്സ് താഴെ വീഴണമായിരുന്നു. ഇത്തരത്തിൽ കൃത്യമായി വീഴുകയും ചെയ്‌തതോടെ കമ്പനിക്ക് അഭിമാന നേട്ടമായി. ഭൂമിയിലെ താപനില ഉയരത്തിലും താഴെയും വ്യത്യസ്‌തമായതിനാൽ അതിനെ ഫോൺ കെയ്സ് പ്രതിരോധിക്കുമെന്നും കമ്പനിക്ക് തെളിയിക്കാൻ കഴിഞ്ഞു.
എയർബാഗുകളിൽ നിന്നും ചെരുപ്പുകൾക്കടിയിൽ സമ്മർദ്ദം താങ്ങുന്ന എയർ കുഷ്യനിംഗ് സംവിധാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് റൈനോഷീൽഡ് കമ്പനി അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരുന്നു പരീക്ഷണം എങ്കിലും താഴെവീണ ഫോൺ കണ്ടെത്താൻ പരിശോധനാ സംഘത്തിന് അഞ്ച് മണിക്കൂർ വേണ്ടിവന്നു.
Mobile phone case company RhinoShield, in collaboration with UK aerospace company Sent Into Space, has achieved a Guinness World Record with an extraordinary smartphone drop.A smartphone protected by a RhinoShield case was carried by a balloon to an altitude of 100,000 feet, reaching the stratosphere
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |