SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.46 PM IST

ഇന്ന് ആകാശത്ത് ഇരട്ട വിസ്മയം; മറക്കാതെ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

sky
പ്രതീകാത്മകചിത്രം

അപൂർവ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. 1999ന് ശേഷം യൂറോപ്യൻ വൻകര സാക്ഷിയാകാൻ പോകുന്ന ആദ്യ സമ്പൂർണ സൂര്യഗ്രഹണമാണിത്. ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, സ്‌പെയിൻ, വടക്കൻ റഷ്യ, പോർച്ചുഗലിന്റെ ചെറിയ ഭാഗം എന്നിവിടങ്ങളിൽ പൂർണമായും ദൃശ്യമാകും.

ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം ( ടോട്ടാലിറ്റി ) 2 മിനി​റ്റും 18 സെക്കൻഡും നീണ്ടുനിൽക്കും. ഈ സമയം പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും.


സ്പെയിനിലും പോർച്ചുഗലിലും ഗ്രഹണം സൂര്യാസ്‌തമയത്തിന് തൊട്ടുമുന്നേയായതിനാൽ മനോഹരമായ ദൃശ്യവിരുന്നാണ് ആകാശത്തൊരുങ്ങുക. 2024 ഏപ്രിൽ എട്ടിനാണ് അവസാനമായി ലോകം സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷിയായത്.

  • ഗ്രഹണം ഭാഗികമായി കാണാവുന്നത് - യു.കെ, ഫ്രാൻസ് അടക്കം പടിഞ്ഞാറൻ യൂറോപ്പ്, വടക്കു പടിഞ്ഞാറൻ ആഫ്രിക്ക, കാനഡ, യു.എസിന്റെ ചില ഭാഗങ്ങൾ

  • എപ്പോൾ - ഇന്ത്യൻ സമയം ഇന്ന് രാത്രി 9.04 മുതൽ പുലർച്ചെ 1.28 വരെ. പൂർണ ഘട്ടം 11.16ന്


ഇന്ത്യക്കാർ കാത്തിരിക്കണം

2009 ലാണ് സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ പ്രത്യക്ഷമായത്. ഇനി 2034 മാർച്ച് 20 വരെ ഇന്ത്യക്കാർ ആ കാഴ്ചക്കായി കാത്തിരിക്കണം. ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തതവർക്കായി ബഹിരാകാശ ഏജൻസികൾ തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. ലോകത്തെവിടെനിന്നും ഇതിലൂടെ ഗ്രഹണം കാണാം.


സൂര്യനെ മൂടും

ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നു പോകുന്നതാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുന്ന ഗ്രഹണങ്ങൾ സാധാരണമാണ്. സൂര്യൻ പൂർണമായും മറയ്ക്കപ്പെടുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം.

ഉൽക്കാവർഷം

സൂര്യഗ്രഹണത്തിന് പുറമെ ഇന്ന് ഒരു പ്രത്യേകത കൂടിയുണ്ട്. പെർസീഡ് ഉൽക്കാവർഷം അതിന്റെ പാരമ്യത്തിലെത്തുന്നത് ഇന്നാണ്. 133വർഷം കൂടുമ്പോൾ സൂര്യനെ വലം വയ്ക്കുന്ന വലിയൊരു വാൽനക്ഷത്രമാണ് സ്വിഫ്റ്റ് - ടട്ടിൽ. ഇതിന്റെ അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്. പകൽ സമയത്ത് സൂര്യഗ്രഹണവും രാത്രിയിൽ ഉൽക്കാവർഷവും ഒരേ ദിവസമെത്തുന്നുവെന്നതും ഇന്നത്തെ പ്രത്യേകതയാണ്.

English Summary

Europe is witnessing a rare total solar eclipse today, the first since 1999. Fully visible in Greenland, Iceland, Spain, and northern Russia, the totality will last 2 minutes and 18 seconds. Asian countries, including India, will not be able to observe this event. This celestial occurrence coincides with the peak of the Perseid meteor shower.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOLAR ECLIPSE, TOTAL SOLAR ECLIPSE, PERSEID METEOR SHOWER, CELESTIAL EVENT, AUGUST 12 SKY EVENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY