കുട്ടികളുടെ കുസൃതികൾ പലപ്പോഴും മുതിർന്നവരെപ്പോലും അമ്പരപ്പിക്കാറുണ്ട്. വീട്ടിലെ മുതിർന്നവരുടെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ച് സ്വയം അണിഞ്ഞൊരുങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ നാം പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ അവരുടെ പരീക്ഷണങ്ങൾക്ക് ഇരയാകുന്നത് മറ്റംഗങ്ങളായിരിക്കും. അതുമല്ലെങ്കിൽ വീട്ടിലെ വളർത്തുമൃഗങ്ങളോ പക്ഷികളോ ആയിരിക്കും. ഇപ്പോഴിതാ അത്തരമൊരു രസകരമായ കാഴ്‌ചയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
വീട്ടിലെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ച് ഒരു കോഴിയെ സുന്ദരിയാക്കാൻ ശ്രമിക്കുന്ന കുഞ്ഞുമിടുക്കിയാണ് സോഷ്യൽമീഡിയയിലെ താരം. കോഴിയെ പിടിച്ച് മടിയിലിരുത്തി അതിന്റെ കാൽ വിരലുകളിൽ പച്ച നിറത്തിലുള്ള നെയിൽപോളിഷ് അടിക്കുകയാണ് കുഞ്ഞിപ്പെണ്ണ്. അതിൽ അവസാനിക്കുന്നില്ല, കോഴിയുടെ കൊക്കിൽ ലിപ്സ്റ്റിക് പുരട്ടി മേക്കപ്പ് പൂർത്തിയാക്കാനുള്ള തിരക്കിലാണ് കൊച്ചുമിടുക്കി. കോഴിയുടെ മേക്കപ്പിൽ പൂർണശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുട്ടിയുടെ വീഡിയോയ്‌ക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.
'രണ്ടരിക്ക് വേണ്ടി എന്തൊകെ സഹിക്കണം', ' ഐലൈനർ എടുക്കാൻ പോയപ്പോൾ ഓടി രക്ഷപ്പെട്ടെന്നറിഞ്ഞു', തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്‌സിൽ നിറയുന്നത്.
അതേസമയം, വളർത്തുമൃഗങ്ങളോടുള്ള ഇത്തരം പരീക്ഷണങ്ങളിൽ ശ്രദ്ധ വേണമെന്നാണ് ചിലർ മുന്നറിയിപ്പ് നൽകുന്നത്. കോഴിയുടെ കാൽവിരലുകളിൽ ക്യൂട്ടക്‌സ് ഇട്ടുകൊടുക്കുന്നതിൽ കുഴപ്പമില്ലെന്നും ലിപ്‌സ്റ്റിക് പോലുള്ളവ പക്ഷികളുടെ ആരോഗ്യത്തെ മോശമാക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് ചിലരുടെ മുന്നറിയിപ്പ്. ഇവ പക്ഷികളിൽ ശ്വസനബുദ്ധിമുട്ടുകൾക്കോ ശ്വാസനാളത്തിലെ അണുബാധയ്‌ക്കോ കാരണമാകാം. കുട്ടികളുടെ ഇത്തരം പ്രവൃത്തികൾ സ്‌നേഹത്തോടെ മനസിലാക്കി സുരക്ഷിതമായ രീതിയിൽ അവരെ നയിക്കേണ്ടത് മുതിർന്നവരുടെ അഭിപ്രായമാണെന്നും ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നു.
A little girl’s unique makeover attempt has gone viral on social media after she applied green nail polish and lipstick to a chicken. The adorable video shows the child carefully holding the bird and focusing on her “beauty treatment.” While viewers shared funny comments, experts advised parents to guide children about using cosmetic products on animals, as some items may affect their health.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |