ലണ്ടൻ: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. ഇന്ന് രാവിലെ 11.30 നാണ് വാവുബലി കർമ്മങ്ങൾ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയർത്തിയ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നുറുകണക്കിന് ഭക്തർ കെന്റിലെ റോച്ചസ്റ്റർ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.
ബലിതർപ്പണത്തിനായി കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ നദീ തീരത്ത് പ്രത്യേകം സജ്ജമാക്കിയയിടത്ത് നിര നിരയായിട്ടാണ് 3.30 മണി വരെ ഭക്തർ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണതോടെ കർമ്മം നടത്തിയത്. സംഘാടകർ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് എല്ലാം വളരെ സുഗമമായി നടന്നു.
രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് അഭിജിത് മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം വടക്കേ വെളിയില്ലം വിഷ്ണു രവിയുടെ കർമികത്വത്തിലും ,സുകൃത ഹോമവും,പിതൃ സായുജ്യ പൂജയും താഴൂർ മന ഹരിനാരായണന്റെ കാർമികത്വത്തിലും നടത്തപ്പെട്ടു. വെളിയോട്ട് ഇല്ലം പരമേശ്വരനും അദ്രിത് വാസുദേവും സഹകാർമ്മികത്വവും വഹിച്ചു.
The Karkidaka Vavu Bali rituals were conducted with devotion at the Kent Ayyappa Temple. The ceremonies began at 11:30 a.m., with hundreds of devotees gathering on the banks of the River Medway in Rochester, Kent. In a solemn and spiritual atmosphere, devotees performed offerings in remembrance of their departed ancestors and gurus.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |