SignIn
Kerala Kaumudi Online
Tuesday, 28 July 2026 6.32 AM IST

മഴക്കാലത്ത് കൊതുകു കടി കൊണ്ട് വലഞ്ഞോ,​ കൊതുകിനെ തുരത്താൻ വീട്ടിൽത്തന്നെയുണ്ട് മാർഗം

mosquito-

മഴക്കാലമായതോടെ പലയിടത്തും കൊതുകുശല്യം രൂക്ഷമായി. മഴവെള്ളം ചിരട്ടകളിലും പാത്രങ്ങളിലും ഓടകളിലും കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതാണ് കൊതുകു ശല്യം രൂക്ഷമാക്കുന്നത്. പകർച്ച വ്യാധികളും ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്തുന്നതിനും കൊതുകുകൾ ഇടയാക്കുന്നു. കൊതുകുശല്യം അകറ്റാനുള്ള ഉത്‌പന്നങ്ങൾ പല പ്രമുഖ കമ്പനികളും പുറത്തിറക്കുന്നുണ്ട്.. എന്നാൽ കൊതുകുകളെ അകറ്റാൻ നമ്മുടെ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉണ്ട്..

കൊതുകുകളെ പമ്പ കടത്തുന്നതിൽ തുളസി ഇലകൾക്ക് പ്രത്യേക കഴിവുണ്ട്. . തുളസിയുടെ വാസനയാണ് കൊതുകുകൾക്ക് ഇഷ്ടപ്പെടാത്തത്. തുളസി ഗന്ധം കൊതുകുകളെ അകറ്റി നിറുത്തുന്നതിന് സഹായിക്കുന്നു. തുളസി ഇലകളിൽ നിന്നുള്ള എണ്ണ ചർമ്മത്തിൽ പുരട്ടുന്നതും കൊതുക് കടിയിൽ നിന്ന് സംരക്ഷണം നൽകുന്നു. തുളസി ഓയിൽ, തുളസി വെള്ളം എന്നിവയുടെ മിശ്രിതം (തുളസി ഇല വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ച് തയ്യാറാക്കാം). കുപ്പിയിലാക്കി വീടിന്റെ വാതിൽ,​ ജനൽ ഭാഗങ്ങളിൽ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാൻ സഹായിക്കും..

കൊതുകുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വേപ്പ്. വേപ്പിലെ ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ ഗുണങ്ങൾ കൊതുകുകളെ അകറ്റി നിറുത്തുന്നതിന് സഹായിക്കുന്നു. വേപ്പ് ഇല വെള്ളത്തിൽ തിളപ്പിക്കുന്നതും. വേപ്പ് സത്ത് വീടുകളിലും സോഫകൾക്കും വാതിലുകൾക്കും സമീപം തളിക്കുന്നതും കൊതുകുകളെ അകലെ നിർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSQUITO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY