മിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് പച്ചമുളക്. അതിനാൽ തന്നെ ആവശ്യത്തിൽ കൂടുതൽ പച്ചമുളക് വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നു. എന്നാൽ എങ്ങനെ പച്ചമുളക് ശരിയായി സൂക്ഷിക്കണമെന്ന് പലർക്കും അറിയില്ല. അതെങ്ങനെയെന്ന് നോക്കാം.
കടയിൽ നിന്ന് വാങ്ങിയ പച്ചമുളക് നേരെ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ആദ്യം ഇവ നന്നായി കഴുകണം. എന്നാൽ ഇവയിൽ ഈർപ്പം തങ്ങി നിന്നാൽ പെട്ടെന്ന് കേടാകാൻ സാദ്ധ്യതയുണ്ട്. ഈർപ്പം ഉണ്ടെങ്കിൽ വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നന്നായി തുടച്ച് ഉണക്കണം. പച്ചമുളകിന്റെ തണ്ട് നീക്കം ചെയ്യരുത്. തണ്ട് ഉണ്ടെങ്കിൽ കൂടുതൽ ദിവസം ഫ്രഷായി ഇരിക്കുന്നു. ഒരു എയർടൈറ്റ് കണ്ടെയ്നറിലോ സിപ്പ് ലോക്ക് ബാഗിലോ ടിഷ്യൂ പേപ്പർ വിരിച്ച് അതിനുമുകളിൽ പച്ചമുളക് വയ്ക്കുക. ടിഷ്യൂ അധിക ഈർപ്പം ആഗിരണം ചെയ്യും. ഫ്രിഡ്ജിലെ വെജിറ്റബിൾ ഡ്രോയറിൽ വേണം ഇവ സൂക്ഷിക്കാൻ. നേരിട്ട് ഫ്രീസറിൽ വയ്ക്കരുത്.
കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിൽ പച്ചമുളക് കഴുകി നന്നായി ഉണക്കി ചെറുതായി അരിയുക. ശേഷം അവ ഒരു എയർടൈറ്റ് കണ്ടെയിനറിലോ ഫ്രീസർ ബാഗിലോ നിറച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഈ രീതിയിൽ 2-3 മാസം വരെ പച്ചമുളക് കേടാകാതെ സൂക്ഷിക്കാം.
Store green chillies the right way to keep them fresh for longer. Dry them well before refrigerating, or freeze them in an airtight container for up to 2–3 months.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |