SignIn
Kerala Kaumudi Online
Thursday, 27 August 2026 12.43 PM IST

പച്ചമുളക് പെട്ടെന്ന് അഴുകിപ്പോകുന്നുണ്ടോ? ഇനി ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാം

green-chilli
പ്രതീകാത്മകചിത്രം

മിക്ക കറികളിലും നാം ചേർക്കുന്ന ഒന്നാണ് പച്ചമുളക്. എരിവിനും രുചിയ്ക്കും വേണ്ടിയാണ് കറികളിൽ പച്ചമുളക് ചേർക്കുന്നതെങ്കിലും ഇതിന് ധാരാളം ഗുണങ്ങളുമുണ്ട്. വിറ്റാമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് ഇത്. കൂടാതെ പച്ചമുളകിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ ഉറവിടവുമാണ്.

ഈ ഓണക്കാലത്തും മലയാളികളുടെ അടുക്കളയിലെ ഒരു സ്ഥിര സാന്നിദ്ധ്യമായിരിക്കാം പച്ചമുളക്. എന്നാൽ ഇവ പെട്ടെന്ന് അഴുകിപ്പോകുന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ ശരിയായരീതിയിൽ ഇവ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുകൂടാതെ ഇവ ഇരിക്കും. അത് എങ്ങനെയെന്ന് നോക്കാം.

ആദ്യം പച്ചമുളക് നന്നായി കഴുകിവൃത്തിയാക്കുക.അതിനുശേഷം അതിൽ കേടായതും പഴുത്തതുമായ മുളകുകളൊക്കെ മാറ്റണം. ഇനി സൂക്ഷിക്കാൻ എടുക്കുന്ന പച്ചമുളകിന്റെ ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ച് എടുക്കുക.

ഇനി ഒരു എയർടൈറ്റായ പ്ലാസ്റ്റിക് ബോക്സിന്റെ അടിയിൽ ടിഷ്യൂ പേപ്പർ ഇട്ട്, അതിന് മുകളിലായി പച്ചമുളക് ഇട്ട് വയ്ക്കുക. മറ്റൊരു ടിഷ്യൂ പേപ്പറെടുത്ത് ഇതിന് മുകളിലായി വയ്ക്കണം. ശേഷം ഫ്രിഡ്ജിൽ വയ്ക്കാം. മുകളിൽവയ്ക്കുന്ന ടിഷ്യൂ പേപ്പർ ഒരാഴ്ച കൂടുമ്പോൾ മാറ്റിക്കൊടുക്കണം. താഴത്തെ ടിഷ്യൂ പേപ്പർ മാറ്റേണ്ടതില്ല. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ പച്ചമുളക് കേടുകൂടാതെ നല്ല ഫ്രഷായി ഇരിക്കും.

English Summary

Green chilies, a rich source of vitamins and nutrients, often spoil quickly. To extend their freshness up to a month, wash, remove stems and damaged ones, and dry thoroughly. Store them in an airtight container between layers of tissue paper in the refrigerator, changing the top tissue weekly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN CHILLI, GREEN CHILLI STORAGE, CHILLI STORAGE TIPS, KEEP GREEN CHILLIES FRESH, KITCHEN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY