വീടുകൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും പാറ്റ, പല്ലി, ചിലന്തി തുടങ്ങിയവയുടെ ശല്യം പലപ്പോഴും പൂർണമായി ഒഴിവാക്കാനാകില്ല. അടുക്കളയിലും ജനൽപ്പടികളിലും ചുമരിന്റെ മൂലകളിലുമെല്ലാം ഇവയുടെ സാന്നിദ്ധ്യം പതിവാകാം. വൃത്തിയാക്കിയതിന് തൊട്ടുപിന്നാലെതന്നെ ചിലന്തികൾ വല കെട്ടി തുടങ്ങുന്നത് മിക്ക വീടുകളിലെയും സ്ഥിരം കാഴ്‌ചയാണ്.
ഭക്ഷണസാധനങ്ങൾ തുറന്നുവയ്‌ക്കുന്നതും അടുക്കളയിലെ ഈർപ്പവും മാലിന്യങ്ങളും ചെറിയ വിള്ളലുകളുമെല്ലാം ഇത്തരം ജീവികളെ വീട്ടിലേക്ക് ആകർഷിക്കാം. ഇവയെ നിയന്ത്രിക്കാൻ വിപണിയിൽ പല തരത്തിലുള്ള സ്‌പ്രേകളും കീടനാശിനികളും ലഭ്യമാണെങ്കിലും അവ ഉപയോഗിക്കുമ്പോൾ ലേബലിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ പ്രത്യേക ജാഗ്രതയും ആവശ്യമാണ്. എന്നാൽ, ഈ മൂന്ന് ജീവികളെയും തുരത്താനായി ഒരു കിടിലൻ ഒറ്റമൂലി വീട്ടിൽതന്നെ ഉണ്ടാക്കിയെടുക്കാനാകും.
ഒരു പരന്ന പാത്രത്തിൽ ഒരു കഷ്‌ണം ബിസ്‌കറ്റ് നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് പാരസെറ്റാമോൾ ഗുളിക പൊടിച്ചതും ആവശ്യത്തിന് വിനാഗിരിയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയെടുക്കുക. ഇത് ചെറിയ അടപ്പുകളിലാക്കി ജനൽപ്പടികളിലോ പല്ലി, പാറ്റ, ചിലന്തി തുടങ്ങിയവ വരാനിടയുള്ള സ്ഥലങ്ങളിലോ വയ്‌ക്കുക. ഈ മിശ്രിതത്തിൽ നാരങ്ങ ചേർത്തിരിക്കുന്നതു മൂലമുണ്ടാകുന്ന രൂക്ഷ ഗന്ധം ചിലന്തികളെ അകറ്റി നിർത്തും. പല്ലി, പാറ്റ തുടങ്ങിയവയെ അകറ്റുന്നതിനും കൊല്ലുന്നതിനും ഈ മിശ്രിതം സഹായിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇതിനെല്ലാംപുറമെ വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുന്നതാണ് ഇത്തരം ജീവികളെ തുരത്തുന്നതിൽ പ്രധാനകാര്യം.
A simple home remedy using biscuit, lemon, and vinegar is being shared as a way to keep cockroaches, lizards, and spiders away. However, its effectiveness is not scientifically proven, so safer pest-control methods are recommended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |