മേരി ആവാസ് സുനോ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായി ഇന്ത്യൻ സിനിമയിലെ മുൻനിര ഗായികയായി മാറിയ ചരിത്രമാണ് സുനിധി ചൗഹാന്റേത്. മസ്ത് (1999) എന്ന ചിത്രത്തിലെ 'റുക്കി റുക്കി സി സിന്ദഗി' എന്ന ഗാനത്തിലൂടെയാണ് അവർ ശ്രദ്ധേയായത്. പിന്നീട് പിന്നണി ഗാനരംഗത്ത് സുനിധിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'കാംലി' (ധൂം 3), 'ക്രേസി കിയാ രേ' (ധൂം 2), 'ഷീല കി ജവാനി' (തീസ് മാർ ഖാൻ), 'മെഹ്ബൂബ് മേരെ' (ഫിസ), 'ഛലിയ' (തഷൻ), 'ദേശി ഗേൾ' (ദോസ്താന), 'ബി ഇൻതേഹാൻ' (റേസ് 2) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ സുനിധിയുടേതാണ്.
നിറങ്ങളുടെ മനോഹരമായ സംയോജനത്തിലൂടെ വേറിട്ടുനിൽക്കുന്നതാണ് സുനിധി ചൗഹാന്റെ മുംബയിലെ വീട്. സമകാലീന ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ ഏറ്റവും വലിയ പ്രത്യേകത മരത്തിന്റെ സാന്നിദ്ധ്യമാണ്. ഊഷ്മളവും ലളിതവുമായ അന്തരീക്ഷമാണ് സുനിധിയുടെ വീട്ടിൽ. മരത്തിന്റെ വിവിധ ഘടകങ്ങളാണ് ഇന്റീരിയറിന്റെ പ്രധാന ആകർഷണം. സ്വീകരണ മുറിയിൽ വുഡൻ ഫ്‌ളോറിംഗ് , സീലിംഗ് വരെ നീളുന്ന വലിയ ജനലിനോട് ചേർന്നുള്ള ഇഷ്ടിക ചുമർ, ഇരുണ്ട നിറത്തിലുള്ള വുഡൻ ഫർണിച്ചറുകൾ എന്നിവ കാണാം.
ഇതിന് വ്യത്യസ്തമായ ഭംഗി നൽകുന്നത് ക്രീം നിറത്തിലുള്ള രണ്ട് സോഫകളാണ് ലെതർ കുഷനുകളോടുകൂടിയ സോഫകൾ മുറിയുടെ ഇരുണ്ട നിറങ്ങളുമായി മനോഹരമായ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു.. സോഫയ്ക്ക് നേരെയാണ് ടെലിവിഷൻ യൂണിറ്റ്. ലെതർ സീറ്റിംഗിന് പിന്നിലായി ഇളം നിറത്തിലുള്ള വുഡൻ ഡൈനിംഗ് ടേബിളും ലെതർ ഫിനിഷുള്ള കസേരകളുമുണ്ട്.
ലൈറ്റിംഗാണ് വീടിന്റെ മറ്റൊരു പ്രത്യേകത. വീടിന്റെ ഫാൾസ് സീലിങ്ങിലെ വാം കൺസീൽഡ് ലൈറ്റുകളും ആധുനിക ലൈറ്റ് ഫിക്സ്ചറുകളും ഇന്റീരിയറിന് ശാന്തമായ പ്രകാശം നൽകുന്നു.
ഇളം നിറങ്ങളിലുള്ള അലങ്കാര വസ്തുക്കളും ഷോപീസുകളും മികച്ച കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു. ഒരു നിറവും മറ്റൊന്നിനെ മറികടക്കാത്ത രീതിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
വീട്ടിനുള്ളിൽ മനോഹരമായ ക്ഷേത്രവും
ഡൈനിങ് ഏരിയയ്ക്ക് തൊട്ടരികിലായി തടിയിൽ തീർത്ത മനോഹരമായ ഒരു ചെറിയ ക്ഷേത്രമുണ്ട്. ചുറ്റും ചെറിയ മണികളും സ്ഥാപിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾക്കായി പ്രത്യേക ഇടം
സുനിധി ചൗഹാന് നൃത്തപരിശീലനത്തിനും തന്റെ ടീമിനൊപ്പം ആശയങ്ങൾ പങ്കുവയ്ക്കാനും ഉപയോഗിക്കുന്ന മറ്റൊരു ഇടവുമുണ്ട്. ഒരു ചെറിയ ഇടനാഴിയാണ് ഗ്ലാം റൂമായി മാറ്റിയിരിക്കുന്നത്. കണ്ണാടിയും മേക്കപ്പ് ലൈറ്റുകളും ഉൾപ്പെടുന്ന ഡ്രസിംഗ് യൂണിറ്റും ഇവിടെയുണ്ട്.
ഇതിന് നേരെ ഒരു സോഫയും ഒരുക്കിയിട്ടുണ്ട്. സോഫയ്ക്ക് മുകളിലുള്ള രണ്ട് വുഡൻ ഷെൽഫുകളിലാണ് സുനിധി ചൗഹാൻ നേടിയ നിരവധി പുരസ്‌കാരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |