അമിതമായ വിയർപ്പും അതുമൂലമുണ്ടാകുന്ന ദുർഗന്ധവും പലർക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. സാധാരണ ചൂട് കൂടുമ്പോൾ അല്ലെങ്കിൽ കഠിനമായ ജോലി ചെയ്യുമ്പോഴാണ് ആളുകൾ വിയർക്കാറുള്ളത്. എന്നാൽ, മറ്റുചിലർക്ക് വെറുതേയിരുന്നാലും വിയർക്കും. മാനസിക സമ്മർദം, പോഷകാഹാരക്കുറവ്, ഉത്‌കണ്‌ഠ തുടങ്ങി ഈ പ്രശ്‌നത്തിന് കാരണങ്ങൾ പലതാണ്. ഇത്തരത്തിൽ പ്രശ്‌നം ഏതായാലും അമിതമായ വിയർപ്പ് മാറ്റാൻ വീട്ടിൽ തന്നെ വഴികളുണ്ട്. ഇത് എന്തൊക്കെയെന്ന് പരിചയപ്പെടാം.
കേൾക്കുമ്പോൾ അതിശയമായി തോന്നുമെങ്കിലും അമിതവിയർപ്പ് കുറയ്‌ക്കാൻ വെളിച്ചെണ്ണ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് വിയർപ്പിന് കാരണമാകുന്ന ബാക്‌ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. വിയർപ്പ് വരാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ രാത്രി കുളികഴിഞ്ഞ് വളരെ കുറച്ച് വെളിച്ചെണ്ണ പുരട്ടുക. ശേഷം ഇത് പൂർണമായും ശരീരത്തിൽ ആഗിരണം ചെയ്യുന്നതുവരെ മൃദുവായി മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
ചായപ്പൊടിയിൽ അടങ്ങിയിട്ടുള്ള ടാനിക് ആസിഡ് ശരീരത്തിലെ വിയർപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു. കുറച്ച് ടീ ബാഗുകൾ ചൂടുള്ള വെള്ളത്തിൽ മുക്കി കുറച്ച് സമയത്തേക്ക് വയ്‌ക്കുക. ശേഷം വിയർക്കുന്ന സ്ഥലങ്ങളിൽ കോട്ടൺ ഉപയോഗിച്ച് ഈ വെള്ളം പുരട്ടുക. ഉണങ്ങിയ ശേഷം ചൂടുവെള്ളത്തിൽ കുളിക്കണം.
ശരീരത്തിന് പുറത്തുള്ള അധിക ജലം ആഗിരണം ചെയ്യാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ശരീരത്തിൽ വിയർക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഒരു കഷ്‌ണം തൊലികളഞ്ഞ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് മസാജ് ചെയ്യുക. ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
Excessive sweating and body odor are common problems caused by factors like heat, stress, anxiety, and nutritional deficiencies. The article suggests some home remedies, including applying a small amount of coconut oil to reduce odor-causing bacteria, using tea bag water on sweaty areas, and rubbing potato slices to absorb excess moisture. These tips may help manage sweating, but persistent excessive sweating may require medical advice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |