SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

ചിതൽ ഇനി ഒരു പ്രശ്‌നമല്ല, ഏത് വീട്ടിലുമുള്ള ഈ നാല്‌ സാധനങ്ങൾ കൊണ്ട് എല്ലാം ശരിയാക്കാം

termites

വീട്ടിൽ നനവുള്ള ഭാഗങ്ങളിലോ പഴയ വീടുകളാണെങ്കിൽ ചുമരിലോ പുസ്‌തകങ്ങളിലോ എല്ലാം കാണാൻ സാദ്ധ്യതയുള്ള ജീവിയാണ് ചിതൽ. വീട്ടിൽ തടികൊണ്ടുള്ള എന്ത് സാധനവും ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പരിധിയിൽ വരും. പുസ്‌തകങ്ങൾക്കും കടലാസുകൾക്കും വിലപ്പെട്ട തടി വസ്‌തുക്കൾക്കുമെല്ലാം സാരമായ കേട് വരുത്തുന്നവരാണ് ചിതലുകൾ. ഇവയുടെ ശല്യം മഴക്കാലമാകുമ്പോൾ കൂടാനാണ് സാദ്ധ്യത. ഇവയുടെ പ്രശ്‌നമകറ്റാൻ വീട്ടിലെ അടുക്കളയിലോ മറ്റിടങ്ങളിലോ ഉള്ള ചെറിയ ചില സാധനങ്ങൾ മാത്രം മതി എന്ന സത്യം പലരും മനസിലാക്കിയിട്ടില്ല.

കറ്റാർവാഴ: കറ്റാർവാഴയുടെ ജെൽ സൗന്ദര്യവർദ്ധനയ്‌ക്ക് വളരെ ആവശ്യമായ ഒന്നാണ്. ഇവ കൊണ്ട് സൗന്ദര്യ വർദ്ധന മാത്രമല്ല, ചിതൽശല്യമകറ്റാനും കഴിയും. കറ്റാർവാഴയിൽ നിന്നെടുത്ത നീര് അൽപം വെള്ളത്തിൽ കലക്കി അവ ധാരാളമുള്ളയിടത്ത് തളിക്കണം.

മണ്ണെണ്ണ: ഒരു പാത്രത്തിൽ കുറച്ച് മണ്ണെണ്ണ എടുക്കുക. ഇതിലേക്ക് അൽപം കുമ്മായം ചേർത്ത് ലഭിക്കുന്ന മിശ്രിതം ചിതലുള്ളയിടത്ത് തേക്കുക. ചിതൽ നശിക്കും.

വെളുത്തുള്ളി: വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ ചേർത്ത് തളിച്ചാലും ചിതൽശല്യം അപ്പോഴേ ഇല്ലാതാകും.

വിനാഗിരി: ചിതൽ ശല്യം കൂടുതലുള്ള ഭാഗത്ത് വിനാഗിരി കുറേശെ സ്‌പ്രേ ചെയ്‌താൽ അവ മാറിക്കിട്ടും. ചിതൽ മുട്ടകളെയും വിനാഗിരി നശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TERMITES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY