എൻട്രി ലെവൽ കാറുകളിൽ മുതൽ ഹൈഎൻഡ് കാറുകളിൽ വരെ ഇപ്പോൾ കാർ റിമോട്ടുകളോ കീലെസ് എൻട്രി റിമോട്ടുകളോ ആണ് പതിവ്. കാറിനെ നിശ്ചിത അകലത്തിൽവച്ച് റിമോട്ടിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി സിഗ്നൽ വഴി തുറക്കുകയും ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ് ഇതിന്റെ ഗുണം. ഇതുവഴി കള്ളന്മാരുടെ ശല്യമുണ്ടാകില്ല എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ അങ്ങനെയല്ല ഇത്തരം കാറുകളും കള്ളന്മാർ മോഷ്‌ടിക്കുന്നത് ഇപ്പോൾ വാർത്തകളാകാറുണ്ട്. ഇതെങ്ങനെ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്.
പുതിയ സെൻസറുകളുള്ള കാറുകൾ ഒരു റേഡിയോ ആവൃത്തിയുള്ള സിഗ്നൽ ഇടയ്‌ക്കിടെ പുറപ്പെടുവിക്കാറുണ്ട്. കാർ കീയിലെ സ്വിച്ചിൽ നിന്നും സിഗ്നൽ വരുമ്പോൾ ഉടമ അടുത്തുണ്ട് എന്ന് മനസിലാക്കുന്ന കാർ അൺലോക്കാകുന്നു ഇതാണ് പതിവ്. സാങ്കേതിക പരിജ്ഞാനമുള്ള കാർ മോഷ്‌ടാക്കൾ ഈ വിദ്യ മനസിലാക്കി ഒരു റിലേ ഉപകരണം വഴി ഈ സിഗ്നൽ പിടിച്ചെടുത്ത് കാറിലേക്ക് അയക്കും. ഉടമയുടെ കീയിൽ നിന്നുള്ള സിഗ്നലെന്ന് കരുതി കാറിലെ ലോക്ക് മാറുമ്പോൾ അവർ കാറുമായി കടന്നുകളയും. റോഡരികിലും മറ്റും പാർക്ക് ചെയ്‌ത കാറുകൾ രാത്രികാലങ്ങളിൽ കാണാതെപോകുന്നതിന് കാരണം ഈ സൂത്രമാകാം. ഇത് തടയാനായി കാർ കീയിൽ നിന്നുള്ള സിഗ്നലുകൾ ബ്ളോക്ക് ചെയ്യുക എന്നതാണ് പ്രധാന മാർഗം. അധികം പൈസചെലവില്ലാതെ ഒരു ചെറിയ സൂത്രം വഴി ഇത്തരത്തിലുള്ള കാർ മോഷണം തടയാം.
ഭക്ഷണം പൊതിയാനും മറ്റും ഉപയോഗിക്കുന്ന തീരെ കട്ടികുറഞ്ഞ അലുമിനിയം ഫോയിൽ പേപ്പറാണ് ഇതിനായി വേണ്ട ഏകസാധനം. സിഗ്നൽ പുറപ്പെടുവിക്കുന്ന വാഹനത്തിന്റെ റിമോട്ട് ഇതിൽ ഭംഗിയായി പൊതിയണം. അലുമിനിയം ഫോയിൽ മൂന്നോ നാലോ കട്ടിയേറിയ ലെയറുകളായി പൊതിഞ്ഞിരിക്കണം. ഇതുവഴി കാർ ലോക്ക് തുറക്കുന്നത് തടയുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ അലുമിനിയം ഫോയിൽ റിമോട്ട് കീയിലെ ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളെ ശക്തമായി തടയും. ഇത് ലഭിക്കാതെ വരുമ്പോൾ മോഷണശ്രമം നടക്കില്ല. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ പൊതിഞ്ഞത് കൃത്യമായാൽ മാത്രമേ ഈ വിദ്യ ഫലിക്കുകയുള്ളൂ. മാത്രമല്ല താൽക്കാലികമായി മാത്രമാണ് ഈ വിദ്യ പ്രയോഗിക്കേണ്ടത്. സ്ഥിരമായി സുരക്ഷാഭീഷണി ഉള്ളയിടങ്ങളിൽ വാഹനം നിർത്തിയിടുന്നവർ ശക്തമായ സംവിധാനം ഒരുക്കുകതന്നെ വേണം.
Modern keyless cars can use radio-frequency signals between the vehicle and the key fob to unlock the doors when the owner is nearby. Criminals can exploit this system using a relay attack, where a device relays the key’s signal to the car, making the vehicle believe the legitimate key is close by.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |