SignIn
Kerala Kaumudi Online
Wednesday, 15 July 2026 11.19 PM IST

ഉറുമ്പുകളും പാറ്റയും ചിലന്തികളും ജീവനുംകൊണ്ടോടും, അടുക്കളയിലെ ഈ സാധനം വീട്ടുപടിക്കൽ തളിച്ചാൽ മതി

solution-spray
വിനാഗിരി സ്‌പ്രേ

വീട്ടിലെ ഭക്ഷണസാധനങ്ങളും ബുക്കുകളും വസ്‌ത്രങ്ങളും ഒക്കെ നശിപ്പിക്കുന്നവയാണ് ക്ഷുദ്രജീവികൾ. പാറ്റ, ഉറുമ്പ്, പല്ലി, ചിലന്തി അങ്ങനെ നമ്മുടെ വീട് ഈ ജീവികൾ കൂടി സുഖമായി ഉപയോഗിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും ഇവകാരണം നമുക്ക് രോഗമുണ്ടാകുന്നുണ്ട്. ഇവയുടെ ഉപദ്രവം അകറ്റാനും വീട്ടിൽ നിന്നും തുരത്താനും നമ്മുടെ മിക്കവരുടെയും അടുക്കളയിലെ ഒരേയൊരു സാധനവും അൽപം വെള്ളവും മാത്രം മതി. അടുക്കളയിൽ അച്ചാർ പോലെയുള്ളവ ഉണ്ടാക്കാനും തുരുമ്പുപോലെയുള്ള കറ കളയാനും ഉപയോഗിക്കുന്ന വിനാഗിരി പ്രാണിശല്യം അകറ്റാൻ നല്ലതാണ്.

വിനാഗിരി അടുക്കളയിലോ ടോയ്‌ലറ്റുകളിലോ പലരും ഉപയോഗിക്കും എന്നാൽ വീട് മൊത്തത്തിൽ പ്രാണിമുക്തമാകാൻ ഉപയോഗിക്കാം എന്ന് ആർക്കും അറിവുണ്ടാകില്ല. ഒരു ബോട്ടിലിൽ വിനാഗിരിയെടുത്ത് വീടിന്റെ മുന്നിലെ വിവിധ ഭാഗങ്ങളിലെ മൂലയിൽ സ്‌പ്രേ ചെയ്‌താൽ അത് നല്ലതാണ്. വിനാഗിരിയുടെ ശക്തമായ ഗന്ധം പാറ്റയ്‌ക്കും ഉറുമ്പിനും ചിലന്തിക്കുമൊന്നും ഇഷ്‌ടമല്ല. ഇവ ഈ ഗന്ധമുണ്ടാകുന്ന ഭാഗങ്ങൾ ഒഴിവാക്കുകയാണ് പതിവ്. ഇവ തളിക്കുന്നയിടത്ത് പ്രാണികൾ വരില്ല.

എന്നാൽ വെറുതേ പ്രാണികളെ തുരത്താൻ വിനാഗിരി ഉപയോഗിക്കരുത്. വെള്ളംകൂടി ചേർത്ത് നേർപ്പിച്ച് വേണം ഉപയോഗിക്കാൻ. ഇത് വാതിൽപടിയിലോ, നിലത്തോ, വാതിലിലോ ചുമരിലോ ഉള്ള ചെറിയ ദ്വാരങ്ങളിലോ തളിക്കണം. ഇതിനൊപ്പം നാം സ്ഥിരമായി ഉപയോഗിക്കുന്നതും പ്രാണിശല്യം ഉള്ളതുമായ വസ്‌തുവിലും തളിക്കുക. വിനാഗിരിയുടെ ഗന്ധം വരുന്നതോടെ പ്രാണികൾ വരാൻ മടിക്കും. പ്രായോഗികമായി ഇവ നല്ലതാണെന്ന് മാത്രമല്ല വിശ്വാസപരമായും നല്ലതാണ്. ഫെങ്‌ഷുയി പ്രകാരം മൂലകളിൽ ഇത്തരത്തിൽ വൃത്തിയാക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജിയെ പുറത്താക്കാനും ഉതകും.

English Summary

Vinegar, a common kitchen ingredient widely used in cooking and household cleaning, can also help deter certain household pests. A diluted vinegar solution may discourage ants and some insects by disrupting their scent trails, and its strong smell can make treated areas less attractive to certain pests. While vinegar is a useful natural household remedy, it is generally not a complete solution for persistent infestations of cockroaches, spiders, lizards, or other pests, which may require targeted pest control measures alongside good hygiene and proper home maintenance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPRAYING, ANTS AT HOME, COCROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY