SignIn
Kerala Kaumudi Online
Wednesday, 03 June 2026 5.34 PM IST

സാക്ഷാൽ മെസിയും ഭാര്യയും ഫോളോ ചെയ്യുന്ന ഫാൻ പേജ്; വൈറലായി പാലക്കാട്ടെ സഹോദരിമാർ

sandra

കൊവിഡ് കാലത്ത് തങ്ങളുടെ ആരാധനാമൂർത്തിയായ അർജന്റീനാ ഫുട്‌ബോൾ ഇതിഹാസം മെസിയെക്കുറിച്ച് ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയാലോയെന്ന് പാലക്കാട്ടെ രണ്ട് സഹോദരിമാർ ആലോചിക്കുന്നു. ഇന്ന് ലയണൽ മെസിയും ഭാര്യ അന്റോനെല റോക്കുസോയും ഫോളോ ചെയ്യുന്ന ചുരുക്കം ചില പേജുകളിലൊന്നാണ് ഇവരുടേത്. പാലക്കാട് ചന്ദ്രനഗർ സ്വദേശികളായ എസ് സാന്ദ്രയും എസ് സ്‌നിഗ്ദ്ധയുമാണ് ഈ അപൂർവനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 'അന്റോനെലഗാലറി' എന്ന ഈ ഫാൻ പേജിന് നിലവിൽ നാല് ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

2021ലാണ് സഹോദരിമാർ ചേർന്ന് ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ചത്. അന്റോനെല റോക്കുസോയുടെ എല്ലാ വിവരങ്ങളും നൽകുന്നുവെന്നാണ് ബയോയിൽ പറയുന്നത്. മെസിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളുമടങ്ങിയ വിശേഷങ്ങളാണ് പേജിൽ പങ്കുവയ്ക്കുന്നത്. അർജന്റീനാ കേരള ഫാൻസ് അക്കൗണ്ടും പേജ് ഫോളോ ചെയ്യുന്നുണ്ട്. 2025 മാർച്ചിലാണ് അന്റോനെല പേജ് ഫോളോ ചെയ്തുതുടങ്ങിയത്. ഓഗസ്റ്റിൽ മെസിയും ഫോളോ ചെയ്തുതുടങ്ങി.

ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സാന്ദ്ര. അപ്ളൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സ്‌നിഗ്ദ്ധ.

A post shared by antonela updates (@antonelagallery)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LIONEL MESSI, MESSI FAN PAGE, ANTONELAGALLERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY