SignIn
Kerala Kaumudi Online
Friday, 02 October 2026 5.51 PM IST

അല്പം കടലമാവ്‌ മാത്രം മതി, മുഖകാന്തി വർദ്ധിക്കാൻ ഇതിലും മികച്ച വഴി വേറെയില്ല; ഒരാഴ്‌ചക്കുള്ളിൽ ഫലമറിയാം

flour-face-mask
കടലമാവ്

മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായി മാർക്കറ്റിൽ ഇന്ന്‌ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഗുണമേന്മയ്‌ക്കനുസരിച്ച് ഇവയുടെ വിലയും വർദ്ധിക്കുന്നു. എന്നാൽ, എത്രയൊക്കെ വില നൽകി വാങ്ങിയാലും പല ഉൽപ്പന്നങ്ങൾ ആഗ്രഹിച്ച ഫലം നൽകാറില്ല. പാർശ്വഫലങ്ങൾ ഉണ്ടാക്കിയെന്നും വരാം. എന്നാൽ, ഈ പ്രശ്‌നങ്ങളും പണച്ചെലവുമില്ലാതെ മുഖകാന്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ധാരാളം വഴികൾ നമുക്ക് മുന്നിലുണ്ട്. ശരീരത്തിന് പുറത്തു നൽകുന്ന മരുന്നുകളെക്കാൾ എപ്പോഴും പ്രയോജനപ്പെടുന്നത് നാം കഴിക്കുന്ന ആഹാരമാണ്.

  • വാഴപ്പഴം ദിവസവും കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. മലബന്ധം ഉള്ളവർ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ വാഴപ്പഴം മുഖകാന്തി വർദ്ധിപ്പിക്കുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • എല്ലാ ദിവസവും വെറും വയറ്റിലും കിടക്കുന്നതിനു മുൻപും കുക്കുമ്പർ കഴിക്കുന്നത് ശീലമാക്കുന്നതും ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്.
  • വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി, ബദാം, അണ്ടിപ്പരിപ്പ് എന്നിവ എല്ലാ ദിവസവും വെറും വയറ്റിൽ കഴിക്കുന്നതും മുഖകാന്തി വർദ്ധിപ്പിക്കാനും ക്ഷീണവും മുടികൊഴിച്ചിലും കുറയ്‌ക്കാനും സഹായിക്കുന്നു.
  • ഇതിനെല്ലാം പുറമെ എല്ലാ ദിവസവും കടലമാവ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് കരിവാളിപ്പ് മാറി ചർമ്മം ഗ്ലാസ് തിളങ്ങാൻ സഹായിക്കുന്നു.
  • നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനം വെള്ളമാണ്. ഒരുവിധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം അകറ്റിനിർത്താൻ നന്നായി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. നിർജലീകരണം ഒഴിവാക്കി ജലാംശം നിലനിർത്തുന്നതുകൊണ്ടുതന്നെ ചർമ്മം എപ്പോഴും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും കാണപ്പെടുന്നു.
  • ഇക്കാര്യങ്ങൾ എല്ലാദിവസവും മുടങ്ങാതെ ശീലമാക്കിയാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഫലം കണ്ടുതുടങ്ങും.

English Summary

Chickpea flour may help enhance skin radiance, with simple use potentially showing visible results within a week.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, SKIN CARE, GLOWING SKIN, SKIN BRIGHTENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY