യൂട്യൂബിലൂടെ കോടികൾ സമ്പാദിക്കുന്ന ഇന്ത്യൻ സുന്ദരികൾ; ഇവരുടെ ആസ്‌തി ഞെട്ടിക്കും
1 MIN READ PUBLISHED: MARCH 26, 2026 12:45 PM IST | UPDATED: MARCH 26, 2026 07:58 PM IST
പ്രൊഫഷണൽ, കോർപ്പറേറ്റ്, സർക്കാർ ജോലിയില്ലാതെ തന്നെ കോടിപതികളാകാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്ത്രീരത്നങ്ങൾ. മികച്ച കണ്ടന്റുകളിലൂടെ ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ യൂട്യൂബേഴ്സ് ആരൊക്കെയാണെന്ന് നോക്കാം.
ശ്രുതി അർജുൻ ആനന്ദ് ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ യൂട്യൂബർ. 10.1 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ശ്രുതിക്കുള്ളത്. 45 കോടി രൂപയാണ് ശ്രുതിയുടെ ആസ്‌തി. ബ്യൂട്ടി, മേക്കപ്പ് ട്യൂട്ടോറിയലുമായി 2010ലാണ് ശ്രുതി യുട്യൂബ് ചാനൽ ആരംഭിച്ചത്. പിന്നീട് ഫാഷൻ, ലൈഫ്‌സ്റ്റൈൽ കണ്ടന്റുകളും ഉൾപ്പെടുത്തി തുടങ്ങി.
നിശ മധുലികയാണ് രണ്ടാം സ്ഥാനത്തുള്ളത്. 15.1 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് നിശയ്ക്കുള്ളത്. 43 കോടിയാണ് ആസ്‌തി. കുക്കിംഗ് വീഡിയോകളുമായി 2011ലാണ് നിശ ചാനൽ ആരംഭിച്ചത്.
കോമൽ പാണ്ഡെയാണ് ആസ്‌തിയിൽ മൂന്നാം സ്ഥാനത്ത്. 30 കോടിയാണ് കോമലിന്റെ ആസ്‌തി. ബ്യൂട്ടി, ഫാഷൻ കണ്ടന്റുകളാണ് കോമൾ തന്റെ ചാനലിൽ പങ്കുവയ്ക്കുന്നത്. 2017ലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. നിലവിൽ 1.34 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ചാനലിനുള്ളത്.
പ്രജക്‌ത കോലിയാണ് 16 കോടി ആസ്‌തിയുമായി നാലാം സ്ഥാനത്തുള്ളത്. കോമഡി വീഡിയോകളും ഒന്നിലധികം കഥാപാത്രങ്ങളുള്ള വീഡിയോകളുമാണ് പ്രജക്ത കൂടുതലും പങ്കുവയ്ക്കാറുള്ളത്. 2015ൽ ആരംഭിച്ച ചാനലിന് നിലവിൽ 7.27 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.
15 കോടി ആസ്തിയുമായി അനിഷ ദീക്ഷിത് ആണ് അഞ്ചാം സ്ഥാനത്ത്. കോമഡിയും സാമൂഹിക സന്ദർഭങ്ങളും കൂടിക്കലർത്തിയുള്ള വീഡിയോകളാണ് അനിഷ പങ്കുവയ്ക്കാറുള്ളത്. നിലവിൽ 3.55 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.
RELATED TOPICS: FEMALE YOUTUBERS, YOUTUBERS WEALTH, RICHEST FEMALE YOUTUBERS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ