നോക്കിയ ബ്രാൻഡ് മൊബൈൽ ഉപകരണങ്ങളുടെ നിർമ്മാതാക്കളായ ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്എംഡി) അവരുടെ സ്വന്തം ബ്രാൻഡ് നാമമായ HMDയിൽ ഫോൺവിൽപന ആരംഭിച്ചിട്ട് രണ്ട് വർഷത്തോളമായി. 5ജി സ്‌മാർട്‌ഫോണുകളും യുപിഐ എനേബിൾഡ് ആയുള്ള കീപാഡ് ഫീച്ചർ ഫോണുകളും അവർ ഇക്കാലയളവിൽ ഇന്ത്യൻ വിപണിയിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഫീച്ചർ ഫോണുകളിലെ അവരുടെ പ്രധാന മോഡലുകളിലൊന്നായ 105 4ജി ഫോണിന്റെ സ്‌കൂൾ എഡിഷൻ പുറത്തിറക്കുകയാണ് കമ്പനി. 105 4ജിയെക്കാൾ 105 4ജി സ്‌കൂൾ എഡിഷനിൽ ചില പ്രധാന മാറ്റങ്ങളുണ്ട്. തീർത്തും സ്‌കൂൾ കുട്ടികൾക്കായുള്ള ഫോൺതന്നെയാണിത്.
ആദ്യ മോഡലിലെ അടിസ്ഥാന ധർമ്മങ്ങളായ കോൾ ചെയ്യാനുള്ളതും മെസേജിംഗ് സംവിധാനവും ഇതിലുണ്ട്. എന്നാൽ അതിലെ ഗെയിം സംവിധാനം അപ്പാടെ ഈ ഫോണിൽ മാറ്റിയതാണ് സ്‌കൂൾ എഡിഷൻ. ഇതിൽ വെബ് ബ്രൗസറില്ല, സ്നേക്ക് പോലുള്ള ഗെയിമുകളില്ല, വോയിസ് റെക്കോഡറില്ല ഇത്തരത്തിൽ ഫോണിന്റെ അടിസ്ഥാന ധർമ്മമായ കോൾ ചെയ്യാനും അത്യാവശ്യം മെസേജ് അയക്കാനും മാത്രമായാണ് ഈ ഫോൺ.
ഇതിനെല്ലാം പുറമേ രക്ഷാകർത്താക്കൾക്ക് വേണമെന്ന് പലപ്പോഴും തോന്നുന്ന ഒരു ചെറിയ കാര്യവും ഈ ഫോണിലുണ്ട്. പിൻ അധിഷ്‌ഠിത സുരക്ഷാ സംവിധാനം ഇതിലുണ്ട്. ഇതുവഴി ബ്‌ളൂടൂത്ത്, എംഎംഎസ്, എഫ് എം റേഡിയോ എന്നിവ ഒഴിവാക്കാനും മറ്റ് നെറ്റ്‌വർക്കുകൾക്കുമേൽ ഇതിന് 4ജി നെറ്റ്‌വർക്ക് ലഭിക്കാനും സാധിക്കും. ഏത് തരം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ വിലയും പുറത്തുവിട്ടിട്ടില്ല. നിലവിൽ 105 4ജി ഫോണിന് 2149 മുതൽ 2399 വരെയാണ് വില. ഈ വിലയോടടുത്തതാകും പുതിയ ഫോണിന്റെയും വിലവരിക എന്നാണ് സൂചന.
2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ളെയും 64 എംബി റാമും 128 എംബി ഇന്റേണൽ സ്റ്റോറേജും 32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി കാർഡ് പരിധിയും 2ജി,3ജി,4ജി നെറ്റ്‌വർക്കുകളെ പിന്തുണക്കുന്ന ബ്‌ളൂടൂത്ത് 5.0, സി ടൈപ്പ് യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്.
HMD Global is launching a "School Edition" of its 105 4G feature phone, specifically designed for students. This new model focuses on essential calling and messaging, removing games, web browsing, and voice recorder functionalities. It also includes a PIN-based security system, allowing parental control over features like Bluetooth and FM radio.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |