ഇന്നേവരെ ഇന്ത്യയിലെ സ്‌മാർട്‌ഫോണുകളിൽ ഏറ്റവും വിലയേറിയ താരമായി വന്നിരിക്കുകയാണ് ആപ്പിൾ ഐഫോൺ ഡ്യുവൊ. സർപ്രൈസ് ആൻഡ് ഷൈൻ എന്ന് പേരിട്ട ഇവന്റിൽ വച്ച് ആപ്പിൾ സിഇഒ ജോൺ ടെർണസ് ആണ് ഐഫോൺ ഡ്യുവോ ലോഞ്ച് ചെയ്‌തത്. ജോൺ ടെർണസ് പുതിയ സിഇഒ ആയി ചുമതലയേറ്റശേഷം ആപ്പിൾ നടത്തുന്ന വലിയ ലോഞ്ചാണിത്. ആരെയും ഞെട്ടിക്കുന്ന വിലയാണ് ഡ്യുവോയ്‌ക്കുള്ളത്. രണ്ടായിരം ഡോളറിന് മുകളിലാണ് വില. 256 ജിബി ബേസ് മോഡലിന് വില ആരംഭിക്കുന്നത് 2,99,000 രൂപ മുതലാണ്.
ആപ്പിളിന്റെ ഫ്‌ളാഗ്‌ഷിപ്പ് പ്രോഡക്‌ടായ ഐഫോണിന് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഡിസൈൻ മാറ്റമാണ് ഡ്യുവോയിലൂടെ സംഭവിച്ചിരിക്കുന്നത്. ഈ ഫോണിനൊപ്പം ഐഫോൺ18 പ്രൊ, ഐഫോൺ 18 പ്രോ മാക്‌സ് എന്നീ മോഡലുകളും ജോൺ ടെർണസ് അവതരിപ്പിച്ചു. മടക്കാതെ ഉപയോഗിക്കുമ്പോൾ ആപ്പിളിന്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോണാണിത് എന്ന് ആപ്പിൾ അറിയിക്കുന്നു. മറ്റ് കമ്പനികളുടെ മടക്കാവുന്ന ഫോണുകളെ കണ്ടാൽ രണ്ട് ഫോണുകൾ ചേർത്തുവച്ചതാണെന്ന് തോന്നുമെന്നാണ് ടെർണസിന്റെ വാദം.
അഞ്ച് മിനിട്ട് ചാർജ് ചെയ്‌താൽ അഞ്ച് മണിക്കൂർ വരെ വീഡിയോ ഉപയോഗിക്കാം എന്നാണ് കമ്പനി വാദം. 48 മെഗാപിക്‌സൽ ഫ്യൂഷൻ പ്രധാന സെൻസർ, ഒപ്പം അൾട്രാ വൈഡ് ലെൻസും ഡ്യുവോയ്‌ക്കുണ്ട്. കവർ ഡിസ്‌പ്ളെയിൽ സെന്റർ സ്റ്റേജ് പിന്തുണയുള്ള 12 മെഗാപിക്‌സൽ ഫ്രണ്ട് ഷട്ടർ ഈ ഫോണിനുണ്ട്. ഇതിന്റെ രണ്ട് വശവും ഒന്നിച്ചുചേർത്ത് ഒറ്റഫ്രെയിമായി ദൃശ്യങ്ങൾക്ക് തുടർച്ച ലഭിക്കുന്നതരം ആണ് ഡിസ്‌പ്ളെ ഒരുക്കിയിരിക്കുന്നത്.
Apple CEO John Ternus launched the iPhone Duo at an event titled “Surprise and Shine.”256GB base model starting at ₹2,99,000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |