SignIn
Kerala Kaumudi Online
Thursday, 10 September 2026 11.54 AM IST

പുതിയ ഐഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഈ രാജ്യത്ത്

iphone-price
ഐഫോൺ ഡ്യുവോ

ന്യൂഡൽഹി: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കും കമ്പനി ആദ്യമായി പുറത്തിറക്കുന്ന ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുവോ എന്നിവയ്ക്കും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വില. ഇന്നലെ നടന്ന ആപ്പിളിന്റെ ലോഞ്ച് ഇവന്റിലാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്. സെപ്തംബർ 12 മുതലാണ് ഫോണുകളുടെ പ്രീ-ഓർഡർ ആരംഭിക്കുന്നത്.

ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ 256 ജിബി മോഡലിന് 1,64,900 രൂപയും അതേ സ്റ്റോറേജ് ശേഷിയുള്ള ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയുമാണ് വില. 512 ജിബി മോഡലുകൾക്ക് യഥാക്രമം 1,89,900 രൂപയും 2,04,900 രൂപയും നൽകണം.വൺ ടിബി ഐഫോൺ 18 പ്രോയ്ക്ക് 2,39,900 രൂപയും പ്രോ മാക്സിന് 2,54,900 രൂപയുമാണ് വില. ഏറ്റവും ഉയർന്ന ടു ടിബി മോഡലുകൾക്ക് യഥാക്രമം 3,14,900 രൂപയും 3,29,900 രൂപയുമാണ് വില. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യൂവോയ്ക്ക് ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഏത് രാജ്യത്താണ് ഐഫോൺ 18 പ്രോയ്ക്ക് ഏറ്റവും കുറഞ്ഞ വില?

രാജ്യങ്ങളിലെ വില താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിലാണ് ഐഫോൺ 18 പ്രോ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്നത്. അമേരിക്കയിൽ 1,199 ഡോളറാണ് അടിസ്ഥാന വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 1.14 ലക്ഷം രൂപ വരും. ജപ്പാനിൽ ഐഫോൺ 18 പ്രോയുടെ വില 2,19,800 യെൻ അഥവാ ഏകദേശം 1.37 ലക്ഷം രൂപയാണ്. ചൈനയിൽ 9,999 യുവാൻ അതായത് ഏകദേശം 1.42 ലക്ഷം രൂപയാണ് ഫോണിന്റെ. യുഎഇയിൽ 5,099 ദിർഹം (ഇന്ത്യൻ രൂപയിൽ ഏകദേശം 1.32 ലക്ഷം രൂപ) നൽകിയാണ് ഐഫോൺ 18 പ്രോ സ്വന്തമാക്കേണ്ടത്. ജർമനിയിൽ 1,449 യൂറോ അഥവാ ഏകദേശം 1.61 ലക്ഷം രൂപയും ബ്രിട്ടനിൽ 1,199 പൗണ്ട് അഥവാ ഏകദേശം 1.54 ലക്ഷം രൂപയുമാണ് വില.

ഐഫോൺ 18 പ്രോ മാക്സിന്റെ വില

അമേരിക്കയിൽ ഐഫോൺ 18 പ്രോ മാക്സിന് 1,299 ഡോളർ (1.24 ലക്ഷം രൂപ) മുതലാണ് വില. ജപ്പാനിൽ 2,39,800 യെൻ (ഏകദേശം 1.49 ലക്ഷം രൂപ) നൽകിയാണ് ഐഫോൺ പ്രോ മാക്സ് വാങ്ങേണ്ടത്. ചൈനയിൽ 10,999 യുവാനും (ഏകദേശം 1.56 ലക്ഷം രൂപ) യുഎഇയിൽ 5,499 ദിർഹവും (ഏകദേശം 1.42 ലക്ഷം രൂപ) ആണ് വില. ബ്രിട്ടനിൽ 1,299 പൗണ്ട് അഥവാ ഏകദേശം 1.67 ലക്ഷം രൂപയും ജർമനിയിൽ 1,599 യൂറോ അഥവാ ഏകദേശം 1.77 ലക്ഷം രൂപയുമാണ് ഐഫോൺ 18 പ്രോ മാക്സ് വാങ്ങുന്നതിനായി മുടക്കേണ്ടത്.

ഐഫോൺ ഡ്യൂവോയ്ക്കും വിലക്കുറവ് അമേരിക്കയിൽ തന്നെ

ഐഫോൺ ഡ്യൂവോയ്ക്ക് അമേരിക്കയിൽ 1,999 ഡോളർ മുതലാണ് വില. ഇന്ത്യൻ രൂപ അനുസരിച്ച് ഏകദേശം 1.90 ലക്ഷം രൂപ വരും. യുഎഇയിൽ 8,499 ദിർഹം അഥവാ ഏകദേശം 2.20 ലക്ഷം രൂപയും ചൈനയിൽ 15,999 യുവാനും (ഏകദേശം 2.27 ലക്ഷം രൂപ) ജപ്പാനിൽ 3,64,800 യെൻ, ഏകദേശം 2.27 ലക്ഷം രൂപയുമാണ് വില. ജർമനിയിൽ 2,299 യൂറോയും ബ്രിട്ടനിൽ 1,999 പൗണ്ടുമാണ് ഐഫോൺ ഡ്യൂവോയുടെ വില. ഇന്ത്യൻ രൂപയിൽ ഇത് യഥാക്രമം ഏകദേശം 2.55 ലക്ഷം രൂപയും 2.57 ലക്ഷം രൂപയുമാണ്.

English Summary

Apple has launched the iPhone 18 Pro, iPhone 18 Pro Max, and its first foldable iPhone, the iPhone Duo. Prices vary significantly across countries. The US offers the lowest prices, with the iPhone 18 Pro starting at $1,199 and Pro Max at $1,299. India’s prices are considerably higher, while Japan, China, UAE, Germany, and the UK fall between these markets.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPHONE 18 PRO PRICE, CHEAPEST IPHONE COUNTRY, IPHONE 18 PRO INDIA PRICE, APPLE IPHONE 18, IPHONE 18 PRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY