SignIn
Kerala Kaumudi Online
Tuesday, 04 August 2026 5.20 PM IST

ജിയോ, എയർടെൽ, വിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

mobile-recharge-tariff-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ മൊബൈൽ റീചാർജ് പ്ലാനുകളുടെ നിരക്ക് കൂട്ടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. റിലയൻസ് ജിയോ,​ എയർടെൽ,​ വോ‌ഡഫോൺ ഐഡിയ (വിഐ)​ തുടങ്ങിയ കമ്പനികളാണ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ നിരക്ക് 12 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ട് വർഷത്തോളമായി നിരക്കിൽ വലിയ വർദ്ധന ഉണ്ടായിട്ടെല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ മാറ്റത്തിനായി കമ്പനികൾ ആലോചിക്കുന്നതെന്നാണ് സൂചന. മൊബൈൽ ഡേറ്റയുടെ ഉപയോഗം കൂടിയെങ്കിലും ഓരോ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം പ്രതീക്ഷിച്ച തോതിൽ ഉയർന്നിട്ടില്ലെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നിരക്ക് ഉയർത്താൻ കമ്പനികൾ തയ്യാറെടുക്കുന്നത്. എല്ലാ പ്ലാനുകൾക്കും നിരക്ക് വർദ്ധന ഒരുപോലെ ബാധകമാവില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്ന രീതിയായ ( ഉപയോഗാധിഷ്ഠിത)​ നിരക്ക് ഘടന അവതരിപ്പിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ഇതിലൂടെ വരുമാനവും ലാഭവും വർദ്ധിപ്പിക്കാനാകുമെന്നാണ് ടെലികോം കമ്പനികളുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ പ്രീപെയ്ഡ് പ്ലാനുകളിലാകും നിരക്ക് വ‌ർദ്ധന ഏർപ്പെടുത്തുന്നത്.

നിലവിൽ ജിയോയും വോഡഫോൺ ഐഡിയയും 84 ദിവസത്തെ ചില ജനപ്രിയ പ്ലാനുകൾ 519 രൂപയ്ക്കും എയർടെൽ സമാന പ്ളാനുകൾ 539 രൂപയ്ക്കുമാണ് നൽകുന്നത്. നിരക്ക് വർദ്ധന ഉണ്ടായാൽ ഇവയിലുൾപ്പെടെ മാറ്റം വരും. 12 മുതൽ 15 ശതമാനം വരെയുള്ള നിരക്ക് വർദ്ധനയാണെങ്കിൽ 349 രൂപയ്ക്കുള്ള 28 ദിവസത്തെ പ്ലാൻ 389 രൂപ വരെയായി ഉയർന്നേക്കാം. 899 രൂപയുടെ പാക്ക് 1,007 രൂപയായും 3,​599 രൂപയുടെ പാക്ക് 4,031 രൂപയും വർദ്ധിക്കും.

English Summary

Major Indian telecom companies, including Reliance Jio, Airtel, and Vodafone Idea, are reportedly planning to increase prepaid mobile recharge plan prices by 12% to 15% within the next four months. The hike aims to boost revenue, as average revenue per user has not significantly risen despite increased data usage over the past two years.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO RECHARGE PLANS, AIRTEL PREPAID PLANS, VI RECHARGE TARIFF, MOBILE RECHARGE PRICE HIKE, TELECOM TARIFF HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY