
ദിവസവും രണ്ട് ജിബി വരെ ഹൈസ്‌പീഡ് ഡാറ്റ, അൺ ലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾക്കുള്ള സൗകര്യം, സൗജന്യ സിം. ബിഎസ്‌എൻഎല്ലിന്റെ പുതിയ പദ്ധതിയാണിത്. പുതിയ കണക്ഷൻ എടുക്കുന്നവർക്കുള്ള പ്രമോഷണൽ ഫസ്റ്റ് റീച്ചാർജ് പ്രീപെയ്‌ഡ് പ്‌ളാനാണിത്. സ്‌മാർട് സ്റ്റാർട് പ്ളാൻ എന്ന് പേരിട്ടിരിക്കുന്ന ഇത് ഈ മാസം 30 വരെയാണ് ലഭ്യമാകുക.
മേയ് 22നാണ് ഈ റീചാർജ് പ്‌ളാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. നിലവിലെ ഉപഭോക്താക്കൾക്ക് ഈ പ്ളാനിൽ ചേരുക സാദ്ധ്യമല്ല. നിലവിലെ സിം ബിഎസ്‌എൻഎല്ലിലേക്ക് മാറ്റുന്നവർക്കോ രണ്ടാം സിമ്മായി ബിഎസ്‌എൻഎൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവർക്കോ ഈ പ്ളാൻ വളരെ നല്ലതാണ്.
ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, അംഗീകൃത റീട്ടെയിലർമാർ എന്നിവരെ സന്ദർശിച്ചാൽ ഈ ഓഫറിനുള്ള സിം നേടാം. ബിഎസ്എൻഎൽ ഔദ്യോഗിക സെൽഫെ കെവൈസി ലിങ്ക് സന്ദർശിച്ച്, ഒരു ആൾട്ടർനേറ്റ് നമ്പരും ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖയും നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ശേഷം ഫോട്ടോയും ചെറിയൊരു വീഡിയോ ക്ളിപ്പും ക്യാപ്‌ചർ ചെയ്‌ത് അപ്‌ലോഡ് ചെയ്‌താൽ നടപടി പൂർത്തിയാക്കി വൈകാതെ സിം നേടാൻ സാധിക്കും. ഇന്ത്യയാകെ 4ജി വിതരണം ചെയ്‌തശേഷം നിലവിൽ നെറ്റ്‌വർക്ക് ശക്തമാക്കാനുള്ള നടപടികളിലാണ് ബിഎസ്‌എൻഎൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |