ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗിൽ പുതിയ സൗകര്യവുമായി ചാറ്റ്ജിപിടി. ഇനി വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്ത്രങ്ങളും ആക്‌സസറികളും തങ്ങൾക്ക് എങ്ങനെ ചേരുമെന്ന് വെർച്വലായി ധരിച്ചുനോക്കാൻ കഴിയും. ഓൺലൈനായി വസ്ത്രങ്ങൾ വാങ്ങുമ്പോൾ അവ തങ്ങൾക്ക് എങ്ങനെയായിരിക്കും കാണപ്പെടുക എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ ലഭിക്കാൻ പുതിയ ഫീച്ചർ സഹായിക്കും.
ഇതിനായി ഉപയോക്താക്കൾ സെൽഫിയോ ഫോട്ടോയോ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് തിരഞ്ഞെടുക്കുന്ന വസ്ത്രമോ ആക്‌സസറിയോ തങ്ങളുടെ ചിത്രത്തിൽ എങ്ങനെയായിരിക്കും കാണപ്പെടുക എന്ന് ചാറ്റ്ജിപിടി കാണിക്കും. ചാറ്റ് ജിപിടിയിലെ ഷോപ്പിംഗ് റിസൾട്ടുകളിൽ പുതിയ ട്രൈ ഓൺ ബട്ടൺ ലഭ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് വസ്ത്രം വെർച്വലായി ധരിച്ചുനോക്കാം. ഒരു വസ്ത്രത്തിന്റെ ചിത്രം നേരിട്ട് അപ്‌ലോഡ് ചെയ്തും അത് തങ്ങളിലെങ്ങനെ കാണപ്പെടുമെന്ന് ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം.
ഈ സൗകര്യം ചാറ്റ് ജിപിടി ഇമേജസ് 2.5 മോഡലിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. കൂടുതൽ സ്വാഭാവികമായ ലൈറ്റിംഗും മികച്ച ടെക്സ്ചറുകളും നൽകുന്നതിനൊപ്പം നിർദേശങ്ങൾ കൂടുതൽ കൃത്യമായി പിന്തുടരാനും വേഗത്തിൽ ചിത്രങ്ങൾ സൃഷ്ടിക്കാനും പുതിയ മോഡലിന് കഴിയുമെന്നാണ് അവകാശവാദം.
വെർച്വൽ ട്രൈ ഓൺ സൗകര്യത്തിനൊപ്പം ഫേവറൈറ്റ്സ് എന്ന പുതിയ ഫീച്ചറും ചാറ്റ് ജിപിടി അവതരിപ്പിച്ചിട്ടുണ്ട്. ഷോപ്പിംഗിനിടെ ഇഷ്ടപ്പെടുന്ന ഉല്പന്നങ്ങൾ പിന്നീട് കാണുന്നതിനായി ആപ്പിലെ ലൈബ്രറിയിൽ സേവ് ചെയ്യാൻ ഇതിലൂടെ കഴിയും. മാത്രമല്ല, സേവ് ചെയ്ത ഉല്പന്നങ്ങളും വെർച്വൽ ട്രൈ-ഓൺ ചിത്രങ്ങളും ഒരേ ഇടത്ത് തന്നെ കാണാനാകും. ഇതിനുപുറമേ, ഷോപ്പിംഗുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കും ചാറ്റ് ജിപിടി ഉപയോഗിക്കാം. ഒരു പ്രത്യേക സ്റ്റൈൽ വിവരിച്ചാൽ അതിന് അനുയോജ്യമായ വസ്ത്രങ്ങളും മറ്റ് നിർദേശങ്ങളും നൽകാൻ ചാറ്റ് ജിപിടിക്ക് സാധിക്കും.
സ്വകാര്യ അക്കൗണ്ടിൽ നിന്ന് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഡിഫോൾട്ടായി എഐ മോഡൽ പരിശീലനത്തിനായി ഉപയോഗിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. അതിനാൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉപയോക്താക്കൾ സ്വകാര്യതാ ക്രമീകരണങ്ങൾ ശ്രദ്ധിക്കണം.
ChatGPT has launched new online shopping features, including a virtual try-on tool that allows users to upload a photo and visualize how clothes or accessories appear on them. This aims to enhance online purchasing decisions. Additionally, a "Favorites" option enables saving products and try-on images. Users are advised to check privacy settings regarding uploaded images' potential use for AI training.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |