SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

സോളോ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന യുവതികളാണോ? ഈ ഇടങ്ങളിലേക്ക് ധെെര്യമായി വിട്ടോളൂ, 100 ശതമാനവും സുരക്ഷിതം

trip

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവതികൾ. എന്നാൽ എവിടെ പോകുമെന്നതാണ് പലരുടെയും സംശയം. ഒറ്റയ്ക്ക് ആയതിനാൽ പലരും സുരക്ഷയുടെ കാര്യത്തിലാണ് ആദ്യം ആശങ്കപ്പെടുന്നത്.

നോർവേയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ജോർജ്ജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ പബ്ലിഷ് ചെയ്ത 'വുമൺ പീസ് ആൻഡ് സെക്യൂരിറ്റ് ഇൻഡക്ട് 2025 - 2026'ൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളെ തരംതിരിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ, നിയമം, പങ്കാളിത്തം എന്നിങ്ങനെ 13ഓളം സൂചകങ്ങളെ അടിസ്ഥാനമാക്കി 181 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ തയ്യാറാക്കിയത്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന കുറച്ച് രാജ്യങ്ങൾ പരിചയപ്പെടാം.

ഡെന്മാർക്ക്

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഡെന്മാർക്കാണ്. സുരക്ഷ, സാമ്പത്തിക പങ്കാളിത്തം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിൽ ഈ രാജ്യം ഉയർന്നുനിൽക്കുന്നു. അതിനാൽ തന്നെ ഡെന്മാർക്ക് സോളോ ട്രാവലേഴ്സിന് അനുയോജ്യമായ സ്ഥലമാണ്.

നോർവേ

ലിംഗസമത്വത്തിലും സുരക്ഷയിലും നോർവേ എപ്പോഴും മുൻപന്തിയിലാണ്. അതിനാൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ പറ്റിയ ഇടമാണ് ഇത്.

ഐസ്‌ലാന്റ്

വളരെ കുറഞ്ഞ കുറ്റകൃത്യങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഐസ്‌ലാന്റ് ലിംഗ നയങ്ങൾക്കും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും പ്രശസ്തമാണ്. ഇവിടെ സത്രീകൾക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാം.

ഫിൻലൻഡ്

വിദ്യാഭ്യാസം, സാമൂഹിക സമത്വം, സുരക്ഷാ എന്നിവയിൽ ഫിൻലൻഡ് മികച്ച പ്രകടനമാണ് മുന്നോട്ടുവയ്ക്കുന്നത്. ഉയർന്ന സാക്ഷരതാ നിരക്കും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തവും ഫിൻലൻഡിൽ ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COUNTRIES, SOLO TRIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY