SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

ഹൈക്കു കഥകൾ

k

മാ​രു​തൻ


കാ​റ്റ് ​നി​ര​ന്ത​രം​ ​മു​ട്ടി​യ​പ്പോ​ൾ​ ​രാ​ത്രി​യാ​ണെ​ന്നൊ​ന്നും​ ​നോ​ക്കാ​തെ​ ​ക​ത​ക് ​സ്വ​യം​ ​തു​റ​ന്നു.
ശ​ബ്ദം​ ​കേ​ട്ടു​ണ​ർ​ന്ന​ ​അ​യാ​ൾ​ ​നാ​ലു​പാ​ടും​ ​നോ​ക്കി.​ ​ക​ട്ടി​ലി​ൽ​ ​കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ ​ഭാ​ര്യ​യെ​ ​നി​ല​ത്തേ​ക്കു​ ​വ​ലി​ച്ചി​ട്ട് ​പു​ല​ഭ്യം​ ​പ​റ​ഞ്ഞ് ​ച​വി​ട്ടു​ന്ന​തു​ ​ക​ണ്ട​പ്പോ​ൾ​ ​കാ​റ്റി​ന് ​മു​ട്ടേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും​ ​ക​ത​കി​ന് ​തു​റ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും​ ​തോ​ന്നി.

പ്ര​യാ​സം


'​'​വ​ല്ലാ​ത്ത​ ​പ്ര​യാ​സ​മു​ണ്ട​ല്ലെ​?​"​ ​ഭ​ർ​ത്താ​വ് ​ചോ​ദി​ച്ചു.
'​'​എ​ന്തി​ന്?"
'​'​ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ,​ ​കു​ട്ടി​ക​ളെ​ ​നോ​ക്കാ​ൻ,​ ​അ​ടി​ച്ചു​ ​തു​ട​യ്ക്കാ​ൻ....​ ​അ​ങ്ങ​നെ​ ​എ​ന്തോ​രം​ ​പ​ണി​ക​ളാ​ണ് ​നീ​ ​ചെ​യ്യു​ന്ന​ത്?"
'​'​ന​മു​ക്കു​ള്ള​ ​ഭ​ക്ഷ​ണ​മ​ല്ലേ,​ ​ന​മ്മു​ടെ​ ​മ​ക്ക​ള​ല്ലേ,​ ​ന​മ്മു​ടെ​ ​വീ​ട​ല്ലേ....​ ​ഒ​രു​ ​പ്ര​യാ​സ​വു​മി​ല്ല.​"​ ​ഭാ​ര്യ​ ​പു​ഞ്ചി​രി​ച്ചു.

ബ​ഹു​മ​തി


ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ​ ​അ​ർ​ഹ​മാ​യ​ ​പ​ല​തും​ ​കി​ട്ടാ​തെ​ ​പോ​യി​ട്ടു​ണ്ട്.​ ​മ​ര​ണ​ശേ​ഷ​വും​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​സം​ഭ​വി​ക്കി​ല്ലെ​ന്ന​തി​ന് ​എ​ന്തു​റ​പ്പാ​ണു​ള്ള​ത്?
ശ​വ​ത്തി​ന് ​നാ​ണ​ക്കേ​ടു​ണ്ടാ​ക്കാ​ൻ​ ​പാ​ടി​ല്ല​ല്ലോ?
ക​വി​യു​ടെ​ ​ഒ​സ്യ​ത്തി​ൽ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.​ ​'​'​മ​ര​ണാ​ന​ന്ത​ര​ ​ബ​ഹു​മ​തി​ക​ളൊ​ന്നും​ ​സ്വീ​ക​രി​ക്കു​ന്ന​ത​ല്ല."

ത​ർ​ക്കം


ത​ർ​ക്കം​ ​മൂ​ത്ത​പ്പോ​ൾ​ ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​'​'​ഞാ​ൻ​ ​പ​ക​ലും​ ​രാ​ത്രി​യും​ ​ക​ണ്ട​വ​നാ​ണ്.​ ​നീ​യെ​ത്ര​ ​ശ്ര​മി​ച്ചാ​ലും​ ​നി​ന​ക്ക് ​രാ​ത്രി​യെ​ ​കാ​ണാ​ൻ​ ​പ​റ്റി​ല്ല."
സൂ​ര്യ​ന്റെ​ ​മു​ഖം​ ​വാ​ടി,​ ​മാ​ന​ത്ത് ​ചെ​ഞ്ചാ​യം​ ​പ​ട​ർ​ന്നു.
വി​ഷാ​ദ​പൂ​ർ​വം​ ​സൂ​ര്യ​ന​സ്ത​മി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KATHA, SHORT STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY