SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.04 PM IST

കുത്തുവാക്കുകൾ

kavitha

കുത്തുപാളയെടുത്തു ജീവിതം

കുത്തഴിഞ്ഞൊരു പുസ്തകം!

കുത്തുവാക്കുകൾ കുത്തി നോവിച്ച

കുത്തുമായ്ച്ചതു കോമയായ്.

കൊത്തിവച്ചൊരു ശില്പചാരുത

കത്തിനിൽക്കുന്നപാരത.

കത്തി കയ്യിലെടുത്തതിക്രമം

കുത്തിനോവിക്കു മുക്തികൾ

കത്തെഴുതിത്തളർന്നു കൈവിരൽ

കോർത്തിണക്കുന്ന ചിന്തകൾ.

കുത്തനെ കേറ്റമേറ്റും വീഥിയിൽ

കത്തിവേഷപ്പകർച്ചകൾ.

കുത്തിനിറുത്തി കൊടികളെത്രയോ

കുത്തുകക്കൊരു കുത്തുമായ്.

കത്തും വേനൽപ്പടർപ്പുകൾ തീർത്ത

കൂർത്തതാം നഖപ്പാടുകൾ

കൊയ്ത്തുപാടക്കരയിലർക്കന്റെ

കീർത്തി പങ്കിടും കൊറ്റികൾ.

കാത്തിരിപ്പൊത്തു ചേർത്തുണർത്തിയ

കീർത്തിപെറ്റുപെരുകിയോ?

കത്തിനിൽക്കുന്ന യൗവ്വനത്തിരി

കാത്തുകൊള്ളുവാനുൾവിളി!

ജയപാലൻ കാര്യാട്ട്

പുത്തൂർ, വഴയില

കുടപ്പനക്കുന്ന്

9447270900

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY