
അകത്തളത്തിൽ കെട്ടിക്കിടന്ന
അഴുക്കുകളിൽ ചവിട്ടി
വീണ്ടുകീറിയ
കാൽപ്പാടുകളെ നോക്കി
ചിരിക്കുമ്പോഴും,
നിശ്ശബ്ദതയിൽ തീർത്ത
ലോകത്തിനു മുന്നിൽ
അവൾ ഉറക്കെ ചിരിച്ചു
കൊണ്ടിരിക്കുന്ന
മനസ്സിനോടായി പറഞ്ഞു—
'ഞാനും നീയും
ഇന്നും ഇന്നലെയുമാണ്."
തിരക്കൊഴിഞ്ഞെരിടംപോലെ
നിശ്ശബ്ദമായി
നീ കണ്ടെത്തിയ ഒരിടമായി
നാം ഇന്നും
ഇന്നലെയുമായ് തുടരുന്നു.
ചാരം മൂടിയ
കൈകളെ വൃത്തിയാക്കുമ്പോഴും,
ഇന്നലെകളിൽ വിരിഞ്ഞ
കനവുകൾ
ഇന്നിന്റെ നോവുകളായി
മാറുമ്പോഴും, ഞാനും നീയും
നെയ്തു കൂട്ടിയ ചിന്തകൾ
ഇന്നും ഇന്നലെയുമായ് തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |