SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 AM IST

കാലമത് കാതൽ

kavitha-

ഒരിക്കലും ഒന്നുമേ ഓതിടാനില്ലെന്നോ,
നിനക്കെന്നോട് പൊന്നോമലാളേ?
എന്നിലെ ഭാവങ്ങളൊന്നുമേ കാണാതെ
കേൾക്കാതെ, ഇത്ര തിടുക്കമെന്തേ?

എന്നിലെ എന്നെ ഞാനാരോടു മന്ത്രിക്കും
നിന്നോടല്ലാതെ ചൊല്ലുക നീ
എൻ മനതാരിലെ വർണ്ണവും ആധിയും,
സ്വപ്നങ്ങളും സ്നേഹമയിൽപ്പീലിയും
നിന്നോടു പങ്കിടാൻ ആമോദമേറെയത്
അതിമോഹമെന്ന് നിനച്ചു നീ പോകിലും
സമയമില്ലെന്നു പറഞ്ഞകന്നീടിലും

അറിയേണം സമയം കാത്തുനിൽക്കുന്നില്ല

ആർക്കുവേണ്ടിയും പാരിൽ; ഈശ്വരനാണത്.

കാലനായ് വന്നു നമ്മിലെ കാതലും
കാലമതങ്ങു കവർന്നെടുക്കും മുൻപേ,
നന്മ ചെയ്തീടുവാൻ, നന്മ കേട്ടീടുവാൻ
സ്നേഹം പകർന്നെന്നും വാണീടുവാൻ
സ്നേഹവാരിധിയായവൻ, അംബുജാക്ഷൻ
അൻപോടെ നമ്മെ അനുഗ്രഹിക്കാൻ,
എന്നും ഭഗവാനോടു ചൊല്ലുന്നു സന്തതം
പാഹിമാം പാഹിമാം വാസുദേവാ,
പാഹിമാം പാഹിമാം മഹാദേവാ,
പാഹിമാം പാഹിമാം പാഹി പാഹി...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY