അറിയപ്പെടുന്ന ചിത്രകലാകാരൻ ആർട്ടിസ്റ്റ് ഉദയകുമാറിന്റെ ചിത്രകലാ ജീവിതത്തെക്കുറിച്ച് പ്രമുഖ കലാകാൻമാരുടെ എഴുത്തുകളുടെ സമാഹാരമാണ് 'ഉദയകുമാറിന്റെ ചിത്രകല: വർത്തമാനകാലത്തന്റെ സ്വപ്ന വ്യാഖ്യാനങ്ങൾ'. കലാ ജീവിതത്തിന്റെയും പ്രതിഭയുടെയും ദർശനത്തിന്റെയും പിന്നിലെ പ്രചോദനങ്ങളും പ്രേരകങ്ങളും തേടി ഒരു കൂട്ടം കലാ നിരൂപകരും പത്ര പ്രവർത്തകരുംചിത്രകാരനെക്കുറിച്ചു നടത്തുന്ന അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടയാളപ്പെടുത്തലുകളാണ് പുസ്തകം.
ഓയിൽ അക്രലിക്ക്, ജലച്ചായം ചാർക്കോൾ . പെൻ ആന്റ് ഇങ്ക് . കൊവിഡ് കാലത്തെ ഡോങ്കീസ് പാര ഡൈസ് ചിത്ര പരമ്പര തുടങ്ങി കാൻവാസിൽ കോറിയിട്ടിട്ടുള്ളത് നന്മയുടെ പ്രകാശം പരത്തുന്ന ചിത്രങ്ങളാണ് സൂക്ഷ്മതയാർന്ന രചനാ രീതി. വൈരുദ്ധ്യങ്ങളുടെ ഒത്തുതീർപ്പുകളിലൂടെ വിഭ്രമാത്മക ചിത്രങ്ങൾ വരയ്ക്കുന്നതിനൊപ്പം
അപചയങ്ങളെ ചിത്ര ഭാഷയിലൂടെ ചോദ്യം ചെയ്യുന്നു. കലാകാരന് സമൂഹത്തോട് പലതും പങ്കുവയ്ക്കാനുണ്ടെന്ന നേർ കാഴ്ച ചിത്രങ്ങളിൽ പൊതുവേ കാണാം. സ്ഥല കാലഭേദങ്ങളുടെ അതിരുകളില്ലാതെ സാമൂഹിക രാഷ്ടീയ സാംസ്കാരിക ഇടങ്ങളിലെല്ലാം കടന്നു ചെന്നു. അവ കാഴ്ചകളായി ക്യാൻവാസുകളിലേയ്ക്ക് കോറിയിടുന്നു. ഉദയൻ ചിത്രങ്ങൾ ബാഹ്യനേത്രങ്ങൾ കൊണ്ട് കാണുന്ന കാഴ്ചകൾക്കപ്പുറത്തു നിൽക്കുന്ന ഒരു സൂക്ഷ്മയാഥാർത്യമാണ്. ഓരോ ചിത്രവും പല ആസ്വാദനമാണ് ആവശ്യപ്പെടുന്നത്. മഹാഭാരത വിചാര പരമ്പരയും പൊള്ളാഴ്ചി കാഴ്ചകളും അശോക് സ്തംഭവും ഗാന്ധിജിയും, ശയിക്കുന്ന ബുദ്ധനുമെല്ലാം ചേർന്നു സൃഷ്ടിക്കുന്നത് ഒരു മൂന്നാം കണ്ണാണ്. അറിയാം, പക്ഷേ അറിയില്ല. അനുഭവിച്ചതാണ് പക്ഷേ. എപ്പോഴെന്നറിയില്ല. കണ്ടതാണ് പക്ഷേ, എവിടെയെന്നറിയില്ല... ഇത്തരമൊരു അനുഭവമാണ് ഉദയകുമാറിന്റെ ചിത്രങ്ങളിലെ ബിംബങ്ങൾ നൽകുന്നത്. കവർ രൂപ കൽപ്പനയിൽ കാലിഗ്രാഫി ചെയ്തിട്ടുള്ളത് ചിത്രകാരനായ ഭട്ടതിരിയാണ് . പിൻകവറിലെ പോട്രെയിറ്റ് ചിത്രകാരൻ പിവി നന്ദനാണ്. ഡോൺ ബുക്സാണ് പ്രസാദകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |