SignIn
Kerala Kaumudi Online
Sunday, 28 June 2026 2.16 AM IST

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയൻ കൺവെൻഷൻ

lottary

കാഞ്ഞങ്ങാട്: കേരള ലോട്ടറിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം ജി.എസ്.ടി പതിനെട്ട് ശതമാനമായി കുറയ്ക്കണമെന്ന്ലോട്ടറി ഏജന്റ്സ് ആന്റ സെല്ലേർസ് യൂണിയൻ(സി ഐ.ടി.യു ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ലോട്ടറി മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏജൻസികളുടെയും സഹകരണക്കാരുടെയും ജീവിതം സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബി.സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ടി.വി.വിനോദ് സംസാരിച്ചു. കൺവെൻഷനിൽ യൂണിയംഗമായ അനിതയ്ക്ക് ചികിത്സാ സഹായധനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബി.സുബൈർ കൈമാറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL