പാനൂർ: പാനൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എം സുനലൻ പദ്ധതി വിശദീകരിച്ചു. പി. നജീർ, മുഹമ്മദ് കാട്ടിൽ, എം.കെ രാജൻ, കെ. അമൽ, ഇ. സുരേഷ് ബാബു, ടി. അനിൽകുമാർ സംസാരിച്ചു. ആർ.കെ രാജശ്രീ സ്വാഗതവും ചന്ദന ജ്യോതി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പുസ്തകായനം പരിപാടി നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം. മുകുന്ദന്റെ കൂടനന്നാക്കുന്ന ചോയി എന്ന നോവലാണ് പുസ്തക ചർച്ചയ്ക്കും സംവാദത്തിനും വിഷയമായത്. എ.ഇ.ഒ ബൈജു കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ടി അനിത മോഡറേറ്ററായി. സി. മധു, വി.കെ ഉമ്മുക്കുൽസു, എസ്.ആർ ജിൻസി, കെ. സുരേഷ് ചർച്ചയിൽ പങ്കെടുത്തു. കെ.എം സുനലൻ സ്വാഗതവും ടി. സജീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |