SignIn
Kerala Kaumudi Online
Thursday, 24 September 2026 12.51 AM IST

കല്ലടയാറിനെ പുളകമണിയിച്ച് കല്ലട ജനകീയ ജലോത്സവം

drill

കൊല്ലം: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന 53-ാമത് കല്ലട ജനകീയ ജലോത്സവം വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി. വീറും വാശിയും നിറഞ്ഞ മത്സര വള്ളംകളിയിൽ വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ഇന്ത്യൻസ് വോയ്സിന്റെ പുന്നത്ര പുരയ്ക്കൽ ഒന്നാമതെത്തി.

കണ്ണൻ ബാഹുലേയൻ ക്യാപ്ടനായുള്ള വള്ളം അംബേദ്കർ ബോട്ട് ക്ളബിന്റെ ഓമനക്കുട്ടൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി. എം.എഫ് ബോട്ട് ക്ളബിന്റെ പി.ജി. കരിപ്പുഴ രണ്ടാമതായും വേണാട് ബോട്ട് ക്ളബിന്റെ ഏബ്രഹാം മൂന്നു തൈക്കൽ മൂന്നാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ചലഞ്ച് ബോട്ട് ക്ളബിന്റെ സെന്റ് ജോസഫ് വള്ളം ഒന്നാമതായി തുഴഞ്ഞെത്തി വേലൻ ചരുവിൽ രാജൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. അബ്ഷയോഹൻ സന്തോഷായിരുന്നു ക്യാപ്ടൻ. ശിങ്കാരപ്പള്ളി യുവ രശ്മിയുടെ ശശികുമാർ ക്യാപ്ടനായ മുത്തപ്പൻ വള്ളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ജലോത്സവ പ്രേമികൾക്ക് ആവേശമായി. യുവ മൺറോ മണക്കടവ് ക്ളബിന്റെ മഹാദേവികാട് ഒന്നാമതെത്തിയപ്പോൾ സുനിൽ കുമാർ ക്യാപ്ടനായുള്ള യുവൻസ് മൺറോയുടെ വൈഗ രണ്ടാം സ്ഥാനവും ആദർശ് ക്യാപ്ടനായുള്ള സ്പോർട്സ് ബി.സി ക്ളബിന്റെ തൃക്കുന്നപ്പുഴ ചുണ്ടൻ മൂന്നാം സ്ഥാനത്തുമെത്തി.

ഇഞ്ചോടിഞ്ഞ് പോരാട്ടം കാഴ്ച വച്ച തെക്കനോടി വള്ളങ്ങളുടെ മത്സരത്തിൽ അക്ഷര ബോട്ട് ക്ളബിന്റെ ദേവസിന് ഒന്നാം സ്ഥാനം ലഭിച്ചു. എൽ.സുനിലായിരുന്നു ക്യാപ്ടൻ. കിടപ്പുറം ബോട്ട് ക്ളബിന്റെ സാരഥി രണ്ടാമതായും ഫ്രണ്ട്സ് ബോട്ട് ക്ളബിന്റെ കാട്ടിൽ തെക്കേതിൽ മൂന്നാമതായും ഫിനിഷ് ചെയ്തു. വൈകിട്ട് നാലോടെ ആരംഭിച്ച ജലഘോഷയാത്രയോടെയാണ് ജലോത്സവം ആരംഭിച്ചത്. കല്ലടയാറിന്റെ ഇരുകരകളിലും ആയിരങ്ങളാണ് ജലോത്സവം കാണാൻ തടിച്ചുരൂടിയത്. വലിയ വള്ളങ്ങൾ ഒഴിവായ മേളയിൽ 16 ചെറുവള്ളങ്ങൾ പങ്കെടുത്തു. ജലഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനം റിട്ട. എസ്.പി എസ്.എസ്.ഫിറോസ് ഉദ്ഘാടനം ചെയ്തു. ജലോത്സവം സിനിമാതാരം റോജിൻ തോമസ് ഉദ്ഘാടനം ചെയ്തു. സഹജൻ അലങ്ങാട്ട് അദ്ധ്യക്ഷനായി.
ജലഘോഷയാത്ര മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് അടൂരാൻ, ശോഭ സുധീഷ്, ജോയി പടപ്പക്കര, സജിത്ത് ശിങ്കാരപ്പള്ളി, എസ്. അനിൽ. ആർ.അനീറ്റ, പ്രമീള പ്രകാശ്, പ്രസന്നകുമാർ, ആറ്റുപുറത്ത് സുരേഷ്, മായ നെപ്പോളിയൻ, ഫാ. തോമസ് പുരയ്ക്കൽ എന്നിവർ സംസാരിച്ചു. ഈസ്റ്റ് കല്ലട എസ്.എച്ച്.ഒ സുധീഷ് കുമാർ സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL