SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.53 AM IST

1.10 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി

ന്യൂഡൽഹി: സായുധ സേനകൾക്ക് ആയുധങ്ങളും വാഹനങ്ങളും വാങ്ങാനുള്ള 1,10,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കമ്മിറ്റി (ഡി.എ.സി) അനുമതി നൽകി.

കരസേനയ്‌ക്കായി രാസായുധങ്ങൾ കണ്ടെത്താനുള്ള കെമിക്കൽ ബയോളജിക്കൽ റേഡിയോളജിക്കൽ ആന്റ് ന്യൂക്ലിയർ (സി.ബി.ആർ.എൻ) റെസി വാഹനങ്ങൾ, ദുഷ്‌കര ഭൂപ്രദേശങ്ങളിലേക്കുള്ള ഹൈ മൊബിലിറ്റി വാഹനങ്ങൾ (എച്ച്.എം.വി), മൈനുകൾ വിതയ്‌ക്കാനുള്ള സെൽഫ് പ്രൊപ്പൽഡ് മെക്കാനിക്കൽ മൈൻ ലെയറുകൾ (എം.എം.എൽ), അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ട്രാൾ ടാങ്കുകൾ, സൈനിക നീക്കങ്ങൾക്കുള്ള 'സർവത്ര' ബ്രിഡ്‌ജ് സിസ്റ്റം, നാവിക സേനയ്‌ക്ക് നിലവിലുള്ള എയർ റൂട്ട് സർവൈലൻസ് റഡാറുകൾക്ക് പകരം അരുദ്ര റഡാർ, മറൈൻ ഗ്യാസ് ടർബൈനുകൾ വികസിപ്പിച്ച് കൈമാറൽ, വ്യോമസേനയ്‌ക്ക് ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ യുദ്ധ-പോരാട്ട ശേഷി വർദ്ധിപ്പിക്കൽ, ഗ്രൗണ്ട്-ബേസ്ഡ് മൾട്ടി-പർപ്പസ് ജാമർ, ഡിഫൻസ് ഫോഴ്‌സ് സെക്യുർ ആക്‌സസ് കാർഡ് സംവിധാനം സ്ഥാപിക്കൽ എന്നിവയ്‌ക്കുമാണ് തുക വിനിയോഗിക്കുക. 98% വും ഇന്ത്യയിൽ നിന്നാകും സംഭരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA