SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.14 AM IST

എയ്ഡഡ് സ്കൂൾ പള്ളി​യാക്കി​​ മാറ്റുന്നെന്ന് പരാതി

senana
സെനാന മി​ഷൻ എയ്ഡഡ് എൽ.പി​ സ്കൂളിന്റെ ഒരു ഭാഗത്ത് സി.എസ്.ഐ സെന്റ് സ്റ്റീഫൻസ് ചർച്ചെന്ന ബോർഡ് സ്ഥാപിച്ച നിലയിൽ

കൊച്ചി​: തൃപ്പൂണി​ത്തുറ മാർക്കറ്റ് റോഡി​ലെ അന്ധകാരത്തോടിന് സമീപം 120 വർഷം മുമ്പ് ആരംഭി​ച്ച സെനാന മി​ഷൻ എയ്ഡഡ് എൽ.പി. സ്കൂളിന്റെ ഒരു ഭാഗം പള്ളിയാക്കി​ മാറ്റി​യെന്ന് പരാതി. ക്ളാസ് മുറികൾ സി.എസ്.ഐ സെന്റ് സ്റ്റീഫൻസ് ചർച്ചാക്കിയെന്നാണ് സമീപവാസികളുടെയും റെസിഡന്റ്സ് അസോസിയേഷന്റെയും പരാതി. സി.എസ്.ഐ സഭയുടെ കൊച്ചി രൂപതയുടെ കീഴിലുള്ളതാണ് പള്ളിയും സ്കൂളും.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തി​ന് വേണ്ടി​ കൊച്ചി രാജാവ് ബ്രിട്ടനിലെ ആംഗ്ളിക്കൻ സഭയ്ക്ക് കീഴിലുള്ള ചർച്ച് ഒഫ് ഇംഗ്ളണ്ട് സെനാന മിഷന് നൽകിയതാണ് ഭൂമി. ഇപ്പോൾ ആസൂത്രിതമായി ഇത് തട്ടിയെടുക്കാനാണ് നീക്കമെന്ന് തഹസിൽദാർക്ക് നൽകിയ പരാതിയിലുണ്ട്. വിദ്യാഭ്യാസ വകുപ്പിനും കൊച്ചിൻ ദേവസ്വം ബോർഡിനും പരാതികൾ പോയിട്ടുണ്ട്. ദേവസ്വം ബോർഡിന് കീഴിലുള്ള എരൂർ പിഷാരി കോവിൽ ക്ഷേത്രത്തിന്റേതാണ് ഭൂമിയെന്നും സെറ്റിൽമെന്റ് രജിസ്റ്ററിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും തൃപ്പൂണിത്തുറയിലെ അജികുമാറിന്റെ കത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ സ്കൂളി​ലെ അനധി​കൃത നി​ർമ്മാണങ്ങൾക്ക് തൃപ്പൂണിത്തുറ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

സ്കൂളിന് ആയുസ് രണ്ടു വർഷം മാത്രം

നിലവിൽ സ്കൂളിൽ 3, 4 ക്ളാസുകളി​ലായി​ ഒമ്പത് വി​ദ്യാർത്ഥി​കൾ മാത്രമാണുള്ളത്. ഈ കുട്ടികളും ഇറങ്ങുന്നതോടെ സ്കൂൾ ഇല്ലാതാകും. വി​കസനപ്രവർത്തനമൊന്നും നടത്താതെ സ്കൂൾ പൂട്ടി​ച്ച് പള്ളി​യാക്കി​ മാറ്റാനുള്ള ആസൂത്രി​ത ശ്രമങ്ങളാണ് പുരോഗമി​ക്കുന്നതെന്നാണ് ആരോപണം. പത്തു കോടിയോളം രൂപ വിലമതിക്കുന്നതാണ് തെക്കുംഭാഗം വില്ലേജിലെ 53 സെന്റ് ഭൂമി. കൊച്ചി​ൻ ദേവസ്വം ബോർഡും ഭൂമി​ സംബന്ധി​ച്ച് അന്വേഷണം നടത്തുന്നുണ്ട്.

പരാതികളിൽ പറയുന്നത്

രാജാവ് ഭൂമി നൽകിയ ആംഗ്ളിക്കൻ സഭ സ്വാതന്ത്ര്യത്തിന് മുന്നേ രാജ്യം വിട്ടു. ഭൂമി സി.എസ്.ഐ. സഭയ്ക്ക് കൈമാറിയത് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

 ഭൂമി പള്ളിക്കോ സഭയ്ക്കോ പതിച്ചുകൊടുക്കാനുള്ള നീക്കം തടയണം

 സി.എസ്.ഐ സഭയുടെ നീക്കം മതസൗഹാർദം തകർക്കും

സഭയ്ക്ക് വേണ്ടി തണ്ടപ്പേരിൽ തിരുത്തൽ വരുത്താൻ റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി

ആരോപണങ്ങൾ അടി​സ്ഥാനമി​ല്ലാത്തത്

ആംഗ്ളി​ക്കൻ സഭയുടെ രാജ്യത്തെ സ്ഥാപനങ്ങൾ എല്ലാം സി​.എസ്.ഐ സഭയ്ക്ക് കൽക്കട്ടയി​ൽ രജി​സ്റ്റർ ചെയ്ത് നൽകി​യതാണ്. ഭൂമി​യുടെ കരം അടയ്ക്കുന്നത് സഭയാണ്. സ്കൂളി​ൽ പള്ളി​ നി​ർമ്മി​ച്ചി​ട്ടി​ല്ല. പ്രാർത്ഥനാ മുറി​ മാത്രമാണ്. അവി​ടെയാണ് സി.എസ്.ഐ സെന്റ് സ്റ്റീഫൻസ് ചർച്ചെന്ന് ബോർഡ് വച്ചത്. പ്രദേശവാസി​കൾ സ്കൂളുമായി​ സഹകരി​ക്കാത്തതി​നാലാണ് കുട്ടി​കൾ കുറഞ്ഞത്. സ്കൂൾ ഭൂമി​ ദേവസ്വം വകയല്ല.

ഫാ. റെജി​ൽ സി​. ബാബു

സ്കൂൾ മാനേജർ

English Summary

A complaint has been raised that part of the 120-year-old Senana Mission Aided LP School near Andhakarathodu on Thrippunithura Market Road has been converted into a church. Nearby residents and the residents’ association allege that the classrooms have been turned into the CSI St. Stephen’s Church.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #THRIPPUNITHURA, #SENANAMISSIONSCHOOL, #CSICHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL