SignIn
Kerala Kaumudi Online
Monday, 25 May 2026 6.25 AM IST

കണികാണാൻ കത്തിച്ച വിളക്ക് എപ്പോൾ അണയ്‌ക്കണം; വിഷുവിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

vishu

കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കി ഒരു വിഷുകൂടിയെത്തി. വിഷുവിന്റെ പ്രധാന ചടങ്ങ് വിഷുക്കണി തന്നെയാണ്. നിറഞ്ഞുകത്തുന്ന നിലവിളക്കും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും സമൃദ്ധിയുടെ പ്രതീക്ഷ പകരുന്നു. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാവും. സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാവും കണിവെളളരിയും ചക്കയും മാങ്ങയും മറ്റ് ഫലങ്ങളും. വിഷുക്കണി കാണാൻ ഏറ്റവും ഉത്തമമായ സമയമെന്ന് പറയുന്നത് ബ്രാഹ്മമുഹൂർത്തമാണ് (സൂര്യോദയത്തിന് ഏകദേശം ഒന്നര മണിക്കൂർ മുൻപുള്ള സമയം ).

ഈ സമയം കണി കാണുന്നതിലൂടെ ജീവിതത്തിൽ ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. ഈ സമയം കണി കാണാൻ പറ്റാത്തവർ സൂര്യൻ ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളിൽ കണി കാണുന്നത് ഉത്തമമാണെന്നാണ് കരുതുന്നത്. പുലർച്ചെ 4.39 മുതൽ 7.50 വരെയുള്ള സമയം കണി കാണുന്നതും ഉത്തമമാണ്. മാത്രമല്ല കണിയൊരുക്കിയിരിക്കുന്ന മുഴുവൻ വസ്തുക്കളിലേക്കും കണ്ണെത്തണം. ക​ണി​യൊ​രു​ക്കാ​നാ​യി ​ ​കൃ​ത്യ​മാ​യ​ ​ചി​ട്ട​ക​ളു​ണ്ട്.​

എന്നാൽ വിഷുവിന് കണി കണ്ടശേഷം വിളക്ക് എപ്പോൾ കെടുത്തണമെന്ന് പലർക്കും അറിയില്ല. വിഷുക്കണി കണ്ടുകഴിഞ്ഞാൽ കുറച്ചുനേരം കൂടി എല്ലാവരും വിളക് തെളിയിച്ച് വയ്ക്കുന്നു. സാധാരണയായി സൂര്യോദയത്തിന് ശേഷം ഒരു മണിക്കൂർ എങ്കിലും വിളക്ക് തെളിഞ്ഞു നിൽക്കുന്നത് നല്ലതാണ്. കണി കണ്ട ഉടൻ വിളക്ക് കെടുത്തരുതെന്ന് ജ്യോതിഷികൾ പറയുന്നു. എന്നാൽ വിളക്കിൽ എണ്ണതീർന്ന് കരിന്തിരി കത്താൻ പാടില്ല. അതിന് മുൻപ് പൂവോ മറ്റോ ഉപയോഗിച്ച് വിളക്ക് കെടുത്തണം. തിരി എണ്ണയിലേക്ക് താഴ്ത്തിവേണം ദീപം അണയ്ക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VISHU, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY