SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.04 AM IST

സ്‌ത്രീകൾ കാരണം മാനഹാനി, അപവാദങ്ങൾ കേൾക്കേണ്ടിവരും; ഈ നക്ഷത്രക്കാർക്ക് ശത്രുക്കൾ വർദ്ധിക്കാനും സാദ്ധ്യത

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 18 - 1199 മീനം 4 ബുധനാഴ്ച .( 56 നാഴിക 58 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്തൃട്ടാതി നക്ഷത്രം) [ ചതുർദശി തിഥി 4 നാഴിക 39 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി: തൊഴിൽ രംഗത്ത് വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, ധനനഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, ഭീരുത്വവും ക്ഷമക്കുറവും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, അന്യസ്ത്രീകള്‍ കാരണം മാനഹാനി.

ഭരണി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിൽ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍, ദുര്‍വാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം.

കാര്‍ത്തിക: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക. കാര്‍ഷിക രംഗത്ത് ധനനഷ്ടത്തിന് സാദ്ധ്യത. ദാമ്പത്യ സുഖക്കുറവ് അനുഭവത്തില്‍ വരും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.

രോഹിണി: ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങള്‍ക്ക് താത്ക്കാലികമായി മന്ദത അനുഭവപ്പെടും. സ്വതന്ത്രരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യം കാണിക്കും, വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

മകയിരം: പൊതുപ്രവർത്തകർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. ചിലർ പുതിയ പദ്ധതികൾ ആരംഭിച്ചേക്കും. ധനസമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങിളില്‍ അതിയായ താല്‍പ്പര്യം, ആകര്‍ഷകമായി സംസാരിക്കും.

തിരുവാതിര: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിന് എന്ത് മാര്‍ഗവും അവലംബിക്കുകയും ചെയ്യും, നഷ്ടപെട്ടന്ന് കരുതിയ ബന്ധങ്ങൾ തിരികെ ലഭിക്കും.

പുണര്‍തം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനുള്ള ഉത്തരവ് ലഭിക്കും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണം കിട്ടും.

പൂയം: നറുക്കെടുപ്പ് മത്സരങ്ങളിൽ വിജയിക്കാൻ സാദ്ധ്യതയുണ്ട്. ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

ആയില്യം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ജോലി സംബന്ധമായി യാത്രകൾ വേണ്ടിവരും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

മകം: ദാമ്പത്യകലഹം ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യപരമായി ദോഷകാലമാണ്. ശത്രു ഭീതിയും പരാജയവും, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തൊഴിൽ പരമായി വളരെ അധികം ശ്രദ്ധിക്കുക. പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും.

പൂരം: തൊഴിലുമായി ബന്ധപ്പെട്ട് അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാൽ വളരെയധികം ശ്രദ്ധിക്കുക. ധനചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ടി വരും.


ഉത്രം: അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഇല്ലാത്ത പ്രൗഡിയും പെരുമയും പുറമേ കാണിക്കും, പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം.

അത്തം: പുതിയ സംരംഭം തുടങ്ങാന്‍ അനുകൂലമായ സമയമല്ല. വിവാഹത്തിന് കാലതാമസം നേരിടും. മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം, അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ടസ്ഥിതി ഉണ്ടാകും. മാതാവിന് ശാരീരിക അസുഖം അനുഭവപ്പെടും, ദാമ്പത്യ സുഖക്കുറവ്.

ചിത്തിര: ഏറെക്കാലമായി അകന്നുകഴിയുന്ന ബന്ധുമിത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. സന്താനങ്ങള്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

ചോതി: ദമ്പതികള്‍ തമ്മിൽ സൗന്ദര്യപ്പിണക്കം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃക്ലേശം അനുഭവപ്പെടും. അത്യാവിശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

വിശാഖം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. മാതൃഗുണം ലഭിക്കും, കുടുംബത്തിൽ സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

അനിഴം: സര്‍ക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഒരു മടിയും കൂടാതെ ആത്മാര്‍ദ്ധമായി പെരുമാറും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

കേട്ട: സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ദ്ധിക്കും. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവിക്കും. അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

മൂലം: സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ തമ്മിൽ ഐക്യതയോടെ കഴിയും. അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭൂമിയിടപാടുകളില്‍ ലാഭം, കുടുംബത്തില്‍ ഐശ്വര്യം, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍.

പൂരാടം: ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ഈശ്വാരാധീനം ഉള്ളതിനാൽ ആപത്തുകളിൽ നിന്ന് രക്ഷപ്പെടും. പ്രശ്നങ്ങളെ ധീരതയോടെ നേരിട്ട് വിജയം വരിക്കും, ആത്മവിശ്വാസം വളരും, നല്ല സമയം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും.

ഉത്രാടം: ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബസുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

തിരുവോണം: തടസപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്ക് ഉണ്ടാകും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിലും നിന്നും രക്ഷപ്പെടും. ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

അവിട്ടം: ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും.

ചതയം: രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. പല വിധ വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, കച്ചവടത്തിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

പൂരുരുട്ടാതി: കച്ചവടത്തിലെ പടമിടപാടുകൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ദമ്പതികള്‍ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം.സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, കുടുംബത്തിൽ ഉള്ളവരുമായി രമ്യതയില്‍ തുടരണം, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

ഉത്തൃട്ടാതി: ഊഹക്കച്ചവടത്തിൽ ഏര്‍പ്പെടാതിരിക്കണം. ദേഷ്യം കാരണം വേണ്ടപ്പെട്ടവര്‍ പോലും ശത്രുക്കളാകും. വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

രേവതി: സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചിലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. നല്ലക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, കുടുബസമാധാനം നഷ്ടപ്പെടും, അനാവിശ്യ ചെലവുകള്‍ വരും, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY