SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 PM IST

നക്ഷത്രം ഇതാണോ?​ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട; ആഗ്രഹസാഫല്ല്യം നേടും, സ്ത്രീകള്‍ മുഖേനെ സുഖാനുഭവങ്ങള്‍

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 8 - 1201 കുംഭം 24 ഞായറാഴ്ച . ( 17 നാഴിക 19 വിനാഴിക വരെ ചോതി ശേഷം വിശാഖം നക്ഷത്രം) [ ചതുർത്ഥി തിഥി 36 നാഴിക 19 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: പൊതുവേദികളില്‍ പ്രത്യക്ഷപെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം, രാഷ്ട്രീയക്കാർ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും, ശത്രു ദോഷം, കളത്ര ദുഃഖം, മനസമാധാനക്കുറവ്, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കരുത്.

ഭരണി: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിടയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പലതും നഷ്ടത്തില്‍ കലാശിക്കും, പ്രണയ കാര്യങ്ങളില്‍ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല.

കാര്‍ത്തിക: സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം, നാനാ രംഗത്തു നിന്നും സുഖാനുഭവങ്ങള്‍,‍ സ്ത്രീകൾക്ക് അംഗീകാരം, മാതൃഗുണം, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.


രോഹിണി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, സുഖ സൗകര്യങ്ങള്‍ അനുഭവിക്കും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം.


മകയിരം: മാദ്ധ്യമങ്ങളില്‍ ശോഭിക്കും, മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും, ദേവാലയ ദര്‍ശന യോഗം, കൃഷിയില്‍ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ധനലാഭം, ശരീരസുഖം, ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, മാതൃഗുണം ലഭിക്കും.


തിരുവാതിര: കുടുംബത്തില്‍ മംഗള കര്‍മം നടക്കും, യശസ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും, വിദേശ വാസം ഗുണം ചെയ്യും, വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, വാഹന സുഖം.

പുണര്‍തം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. കൗശലം കൊണ്ട് കാര്യങ്ങള്‍ സ്വന്തം വരുതിയിലാക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

പൂയം: പുതിയ കര്‍മ്മ മേഖല തുടങ്ങി വലിയ സ്ഥാപനമായി മാറും, വിദേശ യാത്ര തരപ്പെടും, അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം, സല്‍സന്താനയോഗം, വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍.

ആയില്യം: ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളില്‍ തിളങ്ങും, പൂര്‍വീക സ്വത്ത് ലഭിക്കും, ഇഷ്ട ഭക്ഷണ ലഭ്യത, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും. ഇഷ്ടജന സംസര്‍ഗ്ഗം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും.

മകം: അസൂയാലുക്കളുടെ ശല്യം വര്‍ദ്ധിക്കും. കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.‍ തൊഴിൽപരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും, സ്ത്രീകള്‍ക്ക് എല്ലാവിധത്തിലും ഗുണാനുഭവങ്ങള്‍, കുടുംബപരമായി നല്ല സമയം, കലാകാരന്മാര്‍ക്ക് നല്ല സമയം, സ്ത്രീ മൂലം ഗുണം.

പൂരം: അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം, ശത്രുക്കള്‍ വര്‍ദ്ധിക്കും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.

ഉത്രം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സംമ്പാദിക്കും. ദൈവീക ചിന്ത ഉടലെടുക്കും, അനാവശ്യമായി പണം ചെലവാകും, സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍ വന്നേക്കാം, ധനനഷ്ടം. പണസംബന്ധമായി നിയമനടപടികള്‍‍, വിശ്വാസവഞ്ചന നേരിടും.

അത്തം: ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ‍ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും. ദാമ്പത്യജീവിതത്തിൽ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ആപത്തുകളില്‍ നിന്നും രക്ഷ.

ചിത്തിര: ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍ പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍. സഹായ സഹകരണങ്ങള്‍ ലഭിക്കും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, ഈശ്വരാധീനം, വാഹന ഭാഗ്യം, രഹസ്യമായി മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ പ്രയാസപ്പെടും.

ചോതി: കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം. മേലുദ്യോഗസ്ഥരുടെ പ്രീതി, സുഖപ്രദമായ കുടുംബജീവിതം, ശത്രുജയം, ധനപ്രാപ്തി, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും.

വിശാഖം: ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും. ഉപരിപഠനത്തിന് അനുകൂലമായ സമയം, ഇഷ്ട ഭക്ഷണ ലബ്ദി, ധന നേട്ടം, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, വിവാഹജീവിതത്തില്‍ മുന്‍പുണ്ടായിരുന്ന വിഷമതകള്‍ കുറഞ്ഞു വരും.

അനിഴം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്ചവയ്ക്കും. സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, യാത്രമൂലംഗുണം, ആരോഗ്യപരമായി കരുതല്‍ വേണം.

കേട്ട: യാത്രയില്‍ നേട്ടം. പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും. ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, ഉല്ലാസ യാത്രകള്‍, യാത്രകളില്‍ നിന്നും ഗുണാനുഭവങ്ങള്‍, ധനാഗമത്തിന് അനുകൂലമായ സാഹചര്യം, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും .

മൂലം: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും. പിതാവില്‍നിന്നും അനുകൂല നിലപാട്, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, ആഗ്രഹസാഫല്ല്യം നേടും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും.

പൂരാടം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കും, സ്ത്രീകള്‍ മുഖേനെ സുഖാനുഭവങ്ങള്‍, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിത പങ്കാളിയുടെ സ്നേഹവും സഹകരണവും സന്തോഷവും ലഭിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വശ്യമായി സംസാരിക്കും.

ഉത്രാടം: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍,ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. നല്ലബുദ്ധിയുണ്ടാകും എന്നാൽ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, അഹംഭാവം മുന്നിട്ടു നില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും.

തിരുവോണം: വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍. അംഗീകാരവും യാത്രാഗുണം, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസയാത്രയില്‍ ആഗ്രഹ സാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

അവിട്ടം: വാഹനക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, സര്‍ക്കാര്‍ ആനുകൂല്യം കിട്ടും, വാക്ക്പാലിക്കാന്‍ സാധിക്കും, ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ മൂലം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

ചതയം: സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും, ശത്രു ജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. ദൂരയാത്രാക്ലേശം.

പൂരുരുട്ടാതി: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, സ്ത്രീകള്‍ മൂലം അസ്വസ്ഥത, ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

ഉത്തൃട്ടാതി: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.

രേവതി: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചിലവ്. ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍. അലച്ചിലും, ശത്രു ദോഷവും, ചതിയും അപമാനവും വന്നു ഭാവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകള്‍, വിലപിടിച്ച സംഗതികള്‍ മോഷണം പോകും,രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY