
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ക്രമസമാധാന പാലനത്തിലും മാതൃകാപരമായ പ്രവർത്തനമാണ് പൊലീസ് നടത്തുന്നത്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പേരൂർക്കട സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിലെ 111ഉം വനിത ബറ്റാലിയനിലെ 129ഉം കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ, കെ.പി.എച്ച്.സി.സി എം.ഡി ഗുഗുലോത്ത് ലക്ഷ്മൺ, ഇന്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ് , ഐ.ജി ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |