SignIn
Kerala Kaumudi Online
Friday, 07 August 2026 5.14 AM IST

കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ലാത്ത അവസ്ഥ ഇന്നില്ല: മന്ത്രി ജോൺ

a

 ടിക്കറ്റുകൾ വാട്ട്സാപ്പിലൂടെ ലഭ്യമാകും

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെപോലെ ശമ്പളം കിട്ടാത്ത അവസ്ഥ ഇന്ന് കെ.എസ്.ആർ.ടി.സിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞു. കെ.എസ്.ആർ.ടി.സി ടിക്കറ്റ് വാട്ട്സാപ്പിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സംവിധാനം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി യൂണിയനുകളെ ഉൾപ്പെടെ വിശ്വാസത്തിലെടുത്ത് മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നത്. അസ്തമിക്കാൻ പോകുന്നുവെന്ന ഗതികേടിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യനെ പോലെ വെട്ടിത്തിളങ്ങാൻ തുടങ്ങുകയാണ് കെ.എസ്.ആർ.ടി.സി. മാദ്ധ്യമങ്ങൾ പോലും കോർപ്പറേഷനെ പിന്തുണയ്ക്കുന്നു. ഡിപ്പോകളിൽ മികവ് തെളിയിക്കുന്ന ജീവനക്കാരുടെ പേരുകൾ എല്ലാമാസവും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സിയുടെ നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും മുഴുവൻസമയ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറായ 149ന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ആരോഗ്യമന്ത്രി കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഹൈ ടെക്കിലേക്ക് കുതിക്കുകയാണെന്നും മാറുന്ന ഡിജിറ്റൽ യുഗത്തിനനുസരിച്ച് പരിഷ്കാരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നന്തൻകോട് വാർഡ് കൗൺസിലർ കെ.ആർ.ക്ളീറ്റസ്, കെ.എസ്.ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർമാരായ പി.എം.ഷറഫ് മുഹമ്മദ്, ജി.പി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്.പ്രമോജ് ശങ്കർ സ്വാഗതവും എ.അജിത് കുമാർ നന്ദിയും പറഞ്ഞു.

വാട്‌സ്ആപ്പ് ടിക്കറ്റിംഗ്

9447071021 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് അയച്ച്, ചാറ്റിലൂടെ ടിക്കറ്റ് ബുക്കുചെയ്യാം. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള ബസുകളിൽ സംവിധാനം പ്രയോജനപ്പെടുത്താം. തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത്,​ ഓൺലൈൻ പേയ്‌മെന്റ് നടത്താനാകും. ബുക്കിംഗ് കഴിഞ്ഞാൽ ഇ- ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ചാറ്റിൽ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA