SignIn
Kerala Kaumudi Online
Monday, 11 May 2026 11.14 AM IST

വേനൽച്ചൂടിനെ തോൽപ്പിച്ച് അവധിക്കാലം ആഘോഷമാക്കാം; സോഷ്യൽ മീഡിയയിൽ ട്രെൻഡായി പറമ്പിലെ കുളം

Increase Font Size Decrease Font Size Print Page

viral-video

ഈ ചൂട് കാലത്ത് എങ്ങനെ തങ്ങളുടെ അവധിക്കാലം ആഘോഷിക്കുമെന്നോർത്ത് വിഷമിച്ചിരിക്കുന്നവരാകും പല കുട്ടികളും. വീടിന് പുറത്തേക്ക് ഇറങ്ങാനാകാത്തവിധം ചൂട് കനക്കുകയാണ്. കൂടുതൽപേരും വീടിനുള്ളിൽ തന്നെയിരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. അതവരെ ടിവി സ്‌ക്രീനിനു മുന്നിലേക്കോ മൊബൈൽ സ്‌ക്രീനിന് മുന്നിലേയ്‌ക്കോ മാത്രമായി ചുരുക്കുന്നു. എന്നാൽ, വീട്ടുപറമ്പിലൊരു കുളമൊരുക്കി അത്തരം പ്രതിസന്ധികൾ മറികടന്ന് അവധിക്കാലം മനോഹരമാക്കുകയാണ് മറ്റുചിലർ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീട്ടിലെ മുതിർന്നവരും കുട്ടികളും ചേർന്നാണ് കുളമൊരുക്കുന്നത്. പറമ്പിൽ അൽപം വലുതായി ഒരു കുഴിയെടുക്കുന്നതാണ് ആദ്യ പടി. വീഡിയോയിൽ ഒരു യുവാവ് കുഴിയെടുക്കുമ്പോൾ നാലു കുട്ടികൾ ചേർന്ന് മണ്ണ് നീക്കുന്നത് കാണാം. അടുത്തതായി ആ കുഴിയിൽ നിറയെ ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും നിരത്തുന്നു. തുടർന്ന് അതിന് മുകളിലേക്ക് നല്ല വൃത്തിയുള്ള ടാർപ്പോളിൻ ഷീറ്റുകൾ നിരത്തുന്നു. അവസാനം അതിൽ നിറയെ വെള്ളം നിറയ്‌ക്കുന്നു. ഇതിനെല്ലാം ഒപ്പത്തിനൊപ്പം നിൽക്കാൻ കുട്ടികളുമുണ്ട്. പിന്നീടങ്ങോട്ട് കുളത്തിൽ നിന്നും കരയിലേക്ക് കയറാതെ കളിച്ചുരസിക്കുകയാണ് ആ കുരുന്നുകൾ.

'മക്കളുടെ അവധിക്കാലം ഇനി രണ്ടുമാസത്തേക്ക് ആഘോഷമാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രശംസകളാണ് വീഡിയോയ്‌ക്ക്‌ ലഭിക്കുന്നത്. കുട്ടികളെ മൊബൈലിൽ തളച്ചിടുന്നതിനെക്കാൾ നല്ലത് ഇതുതന്നെയാണെന്നാണ് പലരുടെയും അഭിപ്രായം. തങ്ങളുടെ വീട്ടിലും ഇതുപോലൊരു കുളംകുഴിക്കണമെന്ന് പറയുന്നവരും കുറവല്ല.

A post shared by NV Ajayan (@nvajayan)


TAGS: KIDS, VACATION, CELEBRATE, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY