SignIn
Kerala Kaumudi Online
Monday, 21 September 2026 7.38 AM IST

പി.എസ്.സി  കട്ട്ഓഫ് മാർക്ക് ഉയർത്തി, പൊലീസ് ഷോർട്ട് ലിസ്റ്റ്  പകുതിയായി കുറച്ചു

READ ENGLISH VERSION
p

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ നിയമനത്തിനുള്ള പി.എസ്.സിയുടെ പുതിയ ഷോർട്ട് ലിസ്റ്റുകളിൽ കട്ട്ഓഫ് മാർക്ക് ഉയർത്തി പട്ടിക ചുരുക്കി. കഴിഞ്ഞ മെയിൻ ലിസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ നാലായിരത്തിലേറെപ്പേർ പുറത്തായി. പത്തനംതിട്ട, എറണാകുളം, തൃശൂർ കെ.എ.പി ബറ്റാലിയനുകളിലേക്കുള്ള ലിസ്റ്റിലാണ് ഇത്രയും കുറവ് വരുത്തിയത്. കായിക ക്ഷമത അടക്കമുള്ള ഘട്ടം കഴിയുന്നതോടെ ലിസ്റ്റ് വീണ്ടും ചുരുങ്ങും. പ്രസിദ്ധീകരിക്കാനിരിക്കുന്ന മറ്റു നാലു ബറ്റാലിയനുകളിലെ ലിസ്റ്റിലും ഇതുപോലെ കുറവ് വരുത്തും.

പത്തനംതിട്ട -കെ.എ.പി 3 ബറ്റാലിയൻ ഷോർട്ട്ലിസ്റ്റിൽ 46 ആണ് കട്ട്ഓഫ് മാർക്ക് . മെയിൻലിസ്റ്റിൽ 1309 പേർ മാത്രം. കഴിഞ്ഞ മെയിൻ ലിസ്റ്റിൽ 2483 പേർ ഉൾപ്പെട്ടിരുന്നു. അന്ന് 36.67 ആയിരുന്നു കട്ട്ഒഫ് മാർക്ക്.

കെ.എ.പി 1 (എറണാകുളം ) ബറ്റാലിയനിലേക്കുള്ള മെയിൻ ലിസ്റ്റിൽ 1003 പേർ മാത്രം. കട്ട്ഒഫ് മാർക്ക് 44. കഴിഞ്ഞ ഷോർട്ട് ലിസ്റ്റിൽ 2500 പേർ ഉൾപ്പെട്ടിരുന്നു.
27.33 മാർക്ക് കട്ട്ഒഫ് നിശ്ചയിച്ച് പരമാവധി ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകിയിരുന്നു.

കെ.എ.പി 2 (തൃശൂർ ) ബറ്റാലിയൻ 45.67 മാർക്കാണ് കട്ട്ഒഫ്. മെയിൻ ലിസ്റ്റിൽ 1618 പേർ മാത്രം. 1700 ഓളം ഉദ്യോഗാർത്ഥികളെ കുറച്ചു. കഴിഞ്ഞ ഷോർട്ട് ലിസ്റ്റിൽ 3519 പേർ ഉൾപ്പെട്ടിരുന്നു.

കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ആകെ ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന്റെ പകുതിയായി ചുരുക്കാനാണ് പി.എസ്.സി യുടെ നീക്കം. കഴിഞ്ഞ ലിസ്റ്റിൽ ഏഴു ബറ്റാലിയനുകളിലുമായി 13,975 പേർ ഉൾപ്പെട്ടിരുന്നു. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റുകളും ചുരുക്കാനാണ് സാധ്യത. നിയമനം വൈകുന്നതും ലഭിക്കാതിരിക്കുന്നതും പരക്കെ ആക്ഷേപത്തിനിടയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA