SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.25 AM IST

മൂന്ന് ലക്ഷം കോടിയുടെ വികസനം നടപ്പിലാക്കും; ക്ഷേമപെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ധനമന്ത്രി

READ ENGLISH VERSION
k-n-balagopal

തിരുവനന്തപുരം: അടുത്ത മൂന്ന് വർഷത്തിനകം മൂന്ന് ലക്ഷം കോടി രൂപയുടെ വികസനം നടപ്പിലാക്കുമെന്ന് ബഡ്‌ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞമടക്കമുള്ള വൻകിട പദ്ധതികൾ പൂർത്തിയാക്കും. പുതുതലമുറ നിക്ഷേപ മാതൃകകൾ സ്വീകരിക്കും. സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമപെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃകാ വികസനത്തെ തകർക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്. പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പാരമ്യത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തിന്റെ കേരള മാതൃക തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • കൊച്ചിൻ ഷിപ്പ്യാർഡിന് 500 കോടി
  • 2024ലെ കേരളീയം പരിപാടിക്ക് പത്ത് കോടി
  • വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കും
  • തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും
  • ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
  • കെ റെയിലുമായി മുന്നോട്ട്
  • കാർഷിക മേഖലയ്‌ക്ക് 1698 കോടി
  • കായിക മേഖലയ്ക്ക് 10,000 തൊഴിലവസരങ്ങൾ
  • വിഷ രഹിത പച്ചക്കറി 78 കോടി
  • ഗ്രാമവികസനം 1868 കോടി
  • ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും
  • നാളികേര വികസനം 68 കോടി
  • ലൈഫ് പദ്ധതി 10,000 കോടി
  • കാർഷിക സർവകലാശാല 75 കോടി
  • വിളപരിപാലനത്തിന് 13 കോടി
  • കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും
  • കേരള ഫീഡ്സിന് 16 കോടി
  • കേരളത്തെക്കുറിച്ച് വീഡിയോയും ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പത്ത് ലക്ഷം രൂപ
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION, KERALA BUDGET 2024, K N BALAGOPAL, THREE LAKS CRORES DEVELOPMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA