റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഫെബ്രുവരി 13 - 1199 മകരം 30 ചൊവ്വാഴ്ച.
( മദ്ധ്യാഹ്ന ശേഷം 12 മണി 34 മിനിറ്റ് 53 സെക്കന്റ് വരെ ഉതൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )
അശ്വതി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
ഭരണി: സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി,മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും,ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.
കാര്‍ത്തിക: കലാരംഗത്ത് പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും, അംഗീകാരവും.
രോഹിണി: സമ്മാന ലാഭം,താത്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം.
മകയിരം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കും. കൃഷിയില്‍ നിന്നും ധനലാഭം.
തിരുവാതിര: യാത്ര മൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം. ദാമ്പത്യം സുഖപ്രദം.
പുണര്‍തം: ആരോഗ്യപരമായി കരുതല്‍ വേണം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.
പുയം: കലാകാരന്മാരെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക,തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.
ആയില്യം: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും.
മകം: തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ ന്നേക്കാം.
പൂരം: കാരണമില്ലാതെ മനസ്സ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.
ഉത്രം: സാമ്പത്തിക കാര്യങ്ങളില്‍ ഒന്ന് ബുദ്ധിമുട്ടി മാത്രം കാര്യങ്ങള്‍ ശരിയാകും,മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍.
അത്തം: സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം, നല്ല സമയം.
ചിത്തിര: പുതിയ അറിവുകള്‍ സമ്പാദിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശീര്‍വാദങ്ങള്‍ ലഭിക്കും.
ചോതി: ദേവാലയ ദര്‍ശനം അത്യാവശ്യം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി.
വിശാഖം: തൊഴില്‍ മേന്മ,പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങള്‍.
അനിഴം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും. മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.
കേട്ട: ജനപ്രീതിയും അംഗീകാരവും, കര്‍മ്മ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. വ്യാപാരികള്‍ക്ക് നല്ലസമയം.
മൂലം: കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
പൂരാടം: ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും. ആരോഗ്യകാര്യത്തില്‍ പലവിധ വിഷമതകള്‍.
ഉത്രാടം: പ്രതീക്ഷയ്ക്ക് അനുസരിച്ച് വരുമാനം കിട്ടില്ല, സ്ത്രീകള്‍ക്ക് ജോലിക്കൂടുതലും അലച്ചിലും. അനാവശ്യ പണച്ചെലവും സമയ നഷ്ടവും.
തിരുവോണം: കുടുംബ കലഹം, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും.
അവിട്ടം: പ്രണയകാര്യങ്ങളില്‍ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.
ചതയം: തൊഴില്‍ സ്ഥാപനത്തില്‍ പ്രതിസന്ധികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. സംസാരവും പ്രവൃത്തികളും സൂക്ഷിക്കുക.
പൂരുരുട്ടാതി: അധികാര പ്രാപ്തിയും, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഉത്തൃട്ടാതി: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളെ പരാജയപ്പെടുത്തും.
രേവതി: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |