റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ഓഗസ്റ്റ് 3 കർക്കിടകം 18 തിങ്കളാഴ്ച. രാമായണമാസം ദിനം 18. ( 39 നാഴിക 15 വിനാഴിക വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം ) [ പഞ്ചമി തിഥി 41 നാഴിക 31 വിനാഴിക വരെ ശേഷം ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )
അശ്വതി: കലാരംഗത്ത് നിന്നും കൂടുതല്‍ ആനുകൂല്യങ്ങളും അവസരങ്ങളും, ദേവാലയ ദര്‍ശന ഭാഗ്യം. സാമ്പത്തിക സഹായം അനുവദിച്ചു കിട്ടും.
ഭരണി: വാഹനം, ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവ് കിട്ടാനും യോഗം.
കാര്‍ത്തിക: ദൂരദേശ വാസം ഗുണകരം. പുതിയ ജോലി ലഭിക്കും, പങ്കാളിക്ക് ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം.
രോഹിണി: ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടും, വിവാഹം മൂലം ബന്ധു ബലം വര്‍ദ്ധിക്കും, സന്തോഷവും സമാധാനവും ലഭിക്കും.
മകയിരം: തൊഴില്‍ സ്ഥാപനത്തിലെ പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളില്‍ താല്‍പര്യവും അഭിനിവേശവും.
തിരുവാതിര: ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കള്‍ അനുകൂലരാകും, തൊഴില്‍ മേന്മ, പേരും പെരുമയും.
പുണര്‍തം: സ്ത്രീകള്‍ക്ക് സമ്മാനാദി ലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം, മനസിസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.
പൂയം: കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
ആയില്യം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, ജോലി സ്ഥിരമാകും.
മകം: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, സ്ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, സാമ്പത്തിക കാര്യങ്ങളില്‍ കുഴപ്പങ്ങള്‍.
പൂരം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, ഓഹരി സംബന്ധമായ വിവാദങ്ങള്‍.
ഉത്രം: പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം അഥവാ ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും.
അത്തം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി , സഹോദരങ്ങളും ബന്ധുക്കളും സഹായ സ്ഥാനത്ത് വരും.
ചിത്തിര: അധികാര പ്രാപ്തി, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ചോതി: കലാരംഗത്തും നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവസരങ്ങള്‍, ദേവാലയ ദര്‍ശന ഭാഗ്യം, ജനപ്രീതിയും അംഗീകാരവും.
വിശാഖം: വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അവസരം കിട്ടും, ധന സമ്പാദനത്തിനായി മുന്‍പ് സ്വീകരിച്ചിരുന്ന നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങും.
അനിഴം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്ക് ലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
കേട്ട: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും, ആഗ്രഹസാഫല്ല്യം നേടും.
മൂലം: ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.
പൂരാടം: എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, ഏറ്റെടുത്ത ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും. കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.
ഉത്രാടം: ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം. ധനലാഭം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
തിരുവോണം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിയമ പരിരക്ഷ വേണ്ടിവരും, സര്‍ക്കാര്‍ ജോലിയിൽ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, സ്വന്തം വീടുവിട്ടു താമസിക്കേണ്ടി വരും.
അവിട്ടം: ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, തടസങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.
ചതയം: ധനനഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ പലതരം അസ്വസ്ഥതകള്‍.
പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ സന്തോഷം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. പണമിടപാടുകളില്‍ നേട്ടം.
ഉത്തൃട്ടാതി: സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും, പൊതുജനാനുകൂല്ല്യം, അധികാരികളുടെ പ്രീതി.
രേവതി: ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും
A Malayalam daily horoscope for August 3, 2026, Karkidakam 18, offers astrological predictions across all 27 nakshatras. The forecast details potential outcomes for individuals concerning career, finance, relationships, and health. Contact information for astrologer Ramsagar Thampuran is also provided within the article.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |