SignIn
Kerala Kaumudi Online
Friday, 16 October 2026 12.39 PM IST

ആടുജീവിതം മ്യൂസിക് ലോഞ്ച് 10ന്

ss

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് മാർച്ച് 10ന് നടക്കും. വെബ്സൈറ്റ് ലോഞ്ച് ഒാസ്കർ ജേതാവും സംഗീത സംവിധായകനുമായ എ.ആർ. റഹ്മാൻ നിർവഹിച്ചു. സംവിധായകൻ ബ്ലെസി, രചയിതാവ് ബെന്യാമിൻ, അസോസിയേറ്റ് പ്രൊഡ്യൂസർ കെ.സി ഈപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.യോദ്ധാ, മലയൻകുഞ്ഞ് എന്നീ ചിത്രങ്ങൾക്കുശേഷം എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന മലയാള ചിത്രമാണ് ആടുജീവിതം. ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ.ആർ.റഹ്മാൻ പറഞ്ഞു. മാർച്ച്‌ 28ന് ആടുജീവിതം തിയേറ്ററുകളിലെത്തും.മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു സിനിമയ്ക്കുവേണ്ടി വെബ് സൈറ്റ് .
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. പി.ആർ.ഒ ആതിര ദിൽജിത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY