തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകൾ പ്രതിമാസ ഗ്രാന്റ് ലഭിക്കാത്തതിനാൽ സ്വന്തം ഫണ്ടിൽ നിന്ന് ഈ മാസം ശമ്പളം നൽകിയെങ്കിലും പെൻഷന് തികഞ്ഞിരുന്നില്ല. സർക്കാർ ഗ്രാന്റ് നൽകിയതോടെ ഇന്നലെ പെൻഷൻ വിതരണവും പൂർത്തിയായി.
സംസ്കൃതം, വെറ്ററിനറി, മലയാളം, കലാമണ്ഡലം സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായി ശമ്പളവും പെൻഷനും ലഭിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ജീവനക്കാർ മാത്രമുള്ള കണ്ണൂരിൽ പെൻഷൻ ഫണ്ടിൽ നിന്നാണ് ഈമാസം തുക അനുവദിച്ചത്.
കേരള
330 കോടി രൂപയാണ് വാർഷിക ഗ്രാന്റ്. ഇതിൽ 28 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് ശമ്പളവും പെൻഷനും കൊടുത്തുതീർത്തു
കണ്ണൂർ
125 കോടി രൂപയാണ് ഗ്രാന്റ്. കഴിഞ്ഞദിവസം അനുവദിച്ചത് ആറ് കോടി രൂപ. ശമ്പളവും പെൻഷനും പൂർണമായി കൊടുത്തു
സംസ്കൃതം
കിട്ടാനുള്ളത് 76 കോടി. ആറരക്കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചു. ശമ്പളവും പെൻഷനും കൊടുത്തുതീർത്തു.
കാലിക്കറ്റ്
220കോടി രൂപയാണ് വാർഷിക ഗ്രാന്റ്. 20. 38 കോടി അനുവദിച്ചു. ഇതുപയോഗിച്ച് ശമ്പളവും പെൻഷനും നൽകിത്തുടങ്ങി
എം.ജി
ഈവർഷത്തെ ഗ്രാന്റ് 175 കോടി രൂപ. കഴിഞ്ഞ ദിവസം 16 കോടി അനുവദിച്ചു. ശമ്പളവും പെൻഷനും നൽകിത്തുടങ്ങി
ഓപ്പൺ യൂണി. ഓഡിറ്റ് റിപ്പോർട്ട് ( ഡെക്ക് )
ക്ലാസ് തുടങ്ങിയിട്ടും പഠന
സാമഗ്രികൾ തയ്യാറായില്ല
ബി. ഉണ്ണിക്കണ്ണൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ സ്വയംപഠന സാമഗ്രികൾ തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ക്ലാസുകൾ പുരോഗമിക്കുന്ന സെമസ്റ്ററുകളിലെ സ്വയം പഠനസാമഗ്രികളുടെ എഴുതി തയ്യാറാക്കൽ നടക്കുന്നതേയുള്ളൂ.
ആദ്യ പി. ജി കോഴ്സുകൾ മൂന്നാം സെമസ്റ്രറായിട്ടും പഠനസാമഗ്രികൾ തയ്യാറായിട്ടില്ല. ആദ്യ ബാച്ച് ബിരുദ കോഴ്സുകളുടെ നാലാം സെമസ്റ്ററിന്റെയും രണ്ടാം ബാച്ചിലെ മൂന്നാം സെമസ്റ്ററിന്റെയും പഠനസാമഗ്രികൾ വിതരണം ചെയ്തിട്ടില്ല. അതേസമയം യു.ജി.സിയുടെ അനുമതി ലഭിച്ചിട്ടില്ലാത്ത ബി.എ ആന്ത്രപ്പോളജി കോഴ്സിന്റെ 48 ബ്ലോക്ക് പഠനസാമഗ്രികളിൽ 42 എണ്ണം തയ്യാറായി. അംഗീകാരം ലഭിച്ച കോഴ്സുകൾക്ക് മുൻഗണന നൽകി പഠന സാമഗ്രികൾ തയ്യാറാക്കുന്നതിന് പകരം ആരംഭിക്കാത്ത കോഴ്സുകളുടെ പഠനസാമഗ്രികൾ തയ്യാറാക്കി വരികയാണ്.
മറ്റ് ക്രമക്കേടുകൾ
പഠനസാമഗ്രി വിതരണത്തിന് കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത കരാറുകാരനെ ഒഴിവാക്കി
ഇ.പി.ബി.എ.എക്സ് ആനുവൽ മെയിന്റനൻസ് വാഗ്ദാനം ചെയ്ത കരാറുകാരനെ ഒഴിവാക്കി
ക്യാമറ, സ്പീക്കർ, ഇന്റർഫേസ് പാനൽ കരാറിനേക്കാൾ കൂടുതൽ തുക നൽകി
വെർച്വൽ ക്ലാസുകൾ പ്രഖ്യാപനം മാത്രം
പഠിതാക്കൾക്ക് വെബ് കാസ്റ്റിംഗ്, പോഡ്കാസ്റ്റിംഗ്, ബ്രോഡ് കാസ്റ്റിംഗ്, ടെലികാസ്റ്റിംഗ്, വീഡിയോ കോൺഫറൻസിംഗ് ക്ലാസുകൾക്ക് പുറമേ സെമിനാറുകളും ചർച്ചകളും യാഥാർത്ഥ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |