SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.02 PM IST

ദുരിതമീ പ്രണയം , ഗ്ർർർ...ആദ്യ ഗാനം

ss

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ... എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിൻസെന്റും ആണ് നിർവഹിക്കുന്നത് . ബെന്നി ദയാലാണ് ആണ് ആലാപനം. എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അനഘ, രാജേഷ് മാധവൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ജയ്‌ കെയും പ്രവീണ്‍ എസും ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം: ജയേഷ് നായർ. കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവരും സംഗീതം ഒരുക്കുന്നുണ്ട്. ആഗസ്റ്ര് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും.' പി.ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY