SignIn
Kerala Kaumudi Online
Sunday, 06 July 2025 10.09 PM IST

മുറപ്പെണ്ണിനെ ചേർത്തുപിടിച്ച് ബാലയുടെ പുതിയ പോസ്റ്റ് ; എലിസബത്ത് എവിടെയെന്ന് കമന്റ്

Increase Font Size Decrease Font Size Print Page
actor-bala

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ ആരാധകരുടെ മനസിൽ ഇടം നേടിയ നടനാണ് ബാല. തമിഴിൽ നിന്ന് വന്ന നടന് മലയാളത്തിൽ നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിവരങ്ങൾ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഇപ്പോഴിതാ താരം പങ്കുവച്ച് പുതിയ പോസ്റ്റുകളാണ് ചർച്ചയാകുന്നത്. മുറപ്പെണ്ണ് കോകിലയുമായുള്ള ഫോട്ടോയാണ് ബാല ഫേസ്ബുക്കിൽ പങ്കുവച്ചത്.

'എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. അത് എന്റെ കൃതജ്ഞതയാണ്. 16 വർഷത്തിന് ശേഷം ഞാൻ സമാധാനത്തിലും ദെെവസ്‌നേഹത്തിലും ജീവിക്കുകയാണ്. അതിന്റെ അർത്ഥം ഞാൻ ഭൂതകാലത്തെ മറന്നുവെന്നല്ല',​ ബാല ഫേസ്‌ബുക്കിൽ കുറിച്ചു.

പിന്നാലെ നിരവധി ആരാധകരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. എലിസബത്ത് എവിടെയെന്നായിരുന്നു പലരുടെയും ചോദ്യം. ഗായിക അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതിനിടെയാണ് ബാല മുറപ്പെണ്ണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകൾക്ക് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്. 2019ലാണ് അമൃത സുരേഷുമായി ബാല വേർപിരിയുന്നത്. ഇവർക്കൊരു കുട്ടിയുണ്ട്.

TAGS: ACTOR BALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.