SignIn
Kerala Kaumudi Online
Friday, 25 October 2024 10.54 AM IST

ആ പരിപാടി ഇവിടെ വേണ്ട,​ സണ്ണി ലിയോണിയുടെ സ്റ്റേജ് ഷോ കോളേജിൽ നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : കോളേജിനകത്ത് ബോളിവുഡ് താരം സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ തടഞ്ഞു. കേരള സർ‌വകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി തടഞ്ഞു കൊണ്ടുള്ള നിർദ്ദേശം വൈസ് ചാൻസലർ രജിസ്ട്രാർക്ക് നൽകി.

ജൂലായ് അഞ്ചിനാണ് സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചിരുന്നത്. പുറമേ നിന്നുള്ളവരുടെ പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി സംഘാടകർ വാങ്ങിയിട്ടില്ല. പുറമേ നിന്നുള്ള ഡി.ജെ. പാർട്ടികൾ,​ സംഗീത നിശ തുടങ്ങിയവ ക്യാമ്പസിൽ നടത്തുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കവെയാണ് സർവകലാശാലയുടെ അനുമതിയില്ലാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ സംഘാടകർ തീരുമാനിച്ചത്.

ഒരു കാരണവശാലും ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് വി.സി അറിയിച്ചിരിക്കുന്നത്.

അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ സണ്ണി ലിയോണി അഡൾട്ട് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബോളിവുഡിൽ അരങ്ങേറിയ സണ്ണി ലിയോണി മലയാളം ഉൾപ്പെടെയുള്ള സിനിമകളിലും സജീവമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUNNYLEONE, KERALA UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.