കോട്ടയം: ഇരുപത്തഞ്ചാം വയസിൽ ഇടത്തേക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അമ്പതുകാരൻ ബൈക്കിൽ ഉലകം ചുറ്റി ശ്രദ്ധേയനാവുന്നു. കോട്ടയം ചുങ്കം സ്വദേശി അനീഷ് കെ. കുര്യനാണ് ഹോണ്ട ഹൈനെസ് ബൈക്കിൽ നാട് ചുറ്റുന്നത്. ലഡാക്കും കാശ്മീരുമൊക്കെ കൺകുളിർക്കെ കണ്ടു കഴിഞ്ഞു.
നാല് രാജ്യങ്ങളിലെ ലൈസൻസ് പക്കലുള്ള അനീഷിന്റെ അടുത്ത യാത്ര ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്. ചിങ്ങവനം ഐപ്പ് കുര്യന്റെയും, ആനി കുര്യന്റെയും മകനാണ്.
18ാം വയസിൽ അപ്പാപ്പന്റെ ബുള്ളറ്റ് ബൈക്കിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യ യാത്ര. പിതാവ് പുതിയ ബൈക്ക് വാങ്ങിയ ശേഷം അതിലായി യാത്രകൾ.ജോലി സംബന്ധമായി വിദേശത്തേക്ക് പോയതോടെ യാത്രകൾക്ക് താത്കാലിക വിരാമം. 2020ൽ വിദേശത്ത് നിന്നു നാട്ടിലേത്തി യാത്ര പ്ലാൻ ചെയ്തെങ്കിലും ടെറസിൽ നിന്നു വീണ് പരിക്കേറ്റതിനെ തുടർന്ന് മാറ്റിവച്ചു.
78 ദിവസം,14,128 കിലോമീറ്റർ
2023 ഓഗസ്റ്റ് 17നാണ് അനീഷ് കോട്ടയത്ത് നിന്ന് കാശ്മീർ- ലഡാക്ക് യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ പകുതി ഭാഗം കാണുകയായിരുന്നു ലക്ഷ്യം. 78 ദിവസം നീണ്ട തനിച്ചുള്ള യാത്രയിൽ 10 സംസ്ഥാനങ്ങളും, 5 കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ടു.14,128 കിലോമീറ്റർ സഞ്ചരിച്ച് ലഡാക്ക് വഴി ജമ്മുകാശ്മീരിൽ എത്തി. നവംബർ മൂന്നിന് തിരിച്ചെത്തി. സിംല, മിലിറ്ററി ചെക്ക്പോസ്റ്റ്, മണാലി മുതൽ കാസാ വരെയുള്ള 98 കിലോമീറ്റർ ഓഫ് റോഡ്, കിലോംഗിൽ നിന്നു കാരുവരെ പെട്രോൾ പമ്പ് ഇല്ലാത്തിടങ്ങൾ. യൂണിവേഴ്സൽ റെക്കാഡ് ബുക്കിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |